ദീപികയുടെയും രണ്‍വീറിന്റെയും വിവാഹം സ്വിറ്റ്‌സര്‍ലണ്ടില്‍?

single-img
9 April 2018

ബോളിവുഡ് താരങ്ങളായ ദീപിക പദുകോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹം സ്വിറ്റ്‌സര്‍ലണ്ടില്‍ വെച്ചായിരിക്കുമെന്ന് റിപ്പോര്‍ട്ട്. സ്വിറ്റ്‌സര്‍ലണ്ട് ടൂറിസം അബാസിഡറായ രണ്‍വീറിന് അവിടെ വെച്ച് വിവാഹം നടത്താന്‍ ക്ഷണം ലഭിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

രണ്‍വീര്‍-ദീപിക വിവാഹം ഈ വര്‍ഷം അവാസനം നടക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. വിവാഹത്തിനായുള്ള ഷോപ്പിംഗിന്റെ തിരക്കിലാണ് ദീപിക.

നേരത്തെ രണ്‍വീറിന്റെയും ദീപികയുടെയും കുടുംബങ്ങള്‍ ഒന്നിച്ച് വിദേശത്തേക്ക് യാത്ര നടത്തിയത് ഇരുവരുടെയും വിവാഹം നിശ്ചയിക്കാന്‍ വേണ്ടിയായിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വര്‍ഷം സെപ്തംബര്‍ -ഡിസംബര്‍ മാസങ്ങളുടെ ഇടയില്‍ വിവാഹം നടത്താനാണ് ഇരുവീട്ടുകാരുടെയും തീരുമാനം എന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.