കളക്ഷന്‍ കണക്കുകളില്‍ ടൈറ്റാനിക്കിന്റെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബ്ലാക്ക് പാന്തര്‍

single-img
9 April 2018

ടൈറ്റാനിക്കിന്റെ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറിയിരിക്കുകയാണ് ഹോളിവുഡ് ചിത്രം ബ്ലാക്ക് പാന്തര്‍. സ്റ്റാര്‍വാര്‍സ് ദ് ഫോഴ്സ് അവെയ്ക്കന്‍സ്, അവതാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കളക്ഷന്‍ കണക്കുകളില്‍ മൂന്നാം സ്ഥാനത്താണ് ബ്ലാക്ക് പാന്തര്‍. 665 മില്യണാണ് ബ്ലാക്ക് പാന്തറിന്റെ കളക്ഷന്‍ റെക്കോര്‍ഡ്.

659 മില്യണ്‍ ഡോളറായിരുന്നു ടൈറ്റാനിക്കിന്റെ കളക്ഷന്‍. ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ ബ്ലാക്ക് പാന്തര്‍ മറികടന്നിരിക്കുന്നത്. ഛാഡ്വിക്ക് ബോസ്മാന്‍, ലുപിത ന്യോങ്, മൈക്കിള്‍ ജോര്‍ഡന്‍, ഡനെയ് ഗുരിര തുടങ്ങിയവര്‍ അഭിനയിച്ച ചിത്രമാണ് ബ്ലാക്ക് പാന്തര്‍.

ദശാബ്ദങ്ങളോളം ജെയ്ംസ് കാമറൂണ്‍ ചിത്രം ടൈറ്റാനിക്കായിരുന്നു ഏറ്റവും അധികം കളക്ഷന്‍ നേടിയ സിനിമപട്ടം അലങ്കരിച്ചിരുന്നത്. കാമറൂണിന്റെ തന്നെ അവതാറാണ് ഈ റെക്കോര്‍ഡിനെ മറികടന്നത്. സ്റ്റാര്‍വാര്‍സ് ഇറങ്ങിയതോടെ ടൈറ്റാനിക്ക് മൂന്നാം സ്ഥാനത്തേക്കായി. ഇപ്പോള്‍ നാലാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

760 മില്യണ്‍ ഡോളറാണ് അവതാറിന്റെ കളക്ഷന്‍. 937 മില്യണാണ് സ്റ്റാര്‍വാര്‍സ് കളക്ഷന്‍. അവതാറിന്റെ കളക്ഷന്‍ മറികടക്കാന്‍ ബ്ലാക്ക് പാന്തറിന് സാധിക്കുമെന്ന് തോന്നുന്നില്ല.