ബലാത്സംഗകേസില്‍ പെട്ടയാളെ എസ്‌ഐ തൂണില്‍ ചേര്‍ത്തു പിടിച്ച് പൊതിരെ തല്ലുന്ന വീഡിയോ പുറത്ത്

single-img
8 April 2018


https://www.youtube.com/watch?time_continue=399&v=SO-Ad0hQK88

Support Evartha to Save Independent journalism

ഉത്തര്‍പ്രദേശിലെ മവു നഗരത്തിലാണ് സംഭവം. എസ്‌ഐ മറ്റ് രണ്ട് പോലീസുകാരുടെ സഹായത്തോടെ യുവാവിനെ സ്റ്റേഷനിലുള്ളിലെ തൂണിനോട് ചേര്‍ത്തു നിര്‍ത്തുന്നതും ബെല്‍റ്റ് കൊണ്ട് ആഞ്ഞടിക്കുന്നതുമാണ് വീഡിയോയില്‍. വീഡിയോ ചര്‍ച്ചയായതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മാര്‍ച്ച് 13ന് പ്ലസ് വണ്‍വിദ്യാര്‍ഥിനിയെ മവുവില്‍ നിന്ന് കാണാതായിരുന്നു. ഇത് സംബന്ധിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് യുവാവിനെ പോലീസ് പിടികൂടിയത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി തന്റെ മകളെ ഒരു യുവാവ് തട്ടിക്കൊണ്ടു പോയെന്നായിരുന്നു വീട്ടുകാരുടെ പരാതി.

സുഹൃത്തിന്റെ വീട്ടില്‍ പെണ്‍കുട്ടിയെ കൊണ്ട് പോയി രണ്ടാഴ്ച്ചയോളം മകളെ ബലാത്സംഗം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. രണ്ടാഴ്ച്ചയ്ക്കു ശേഷം പെണ്‍കുട്ടിയെ യുവാവ് തന്നെ പിന്നീട് കുട്ടിയുടെ വീട്ടില്‍ കൊണ്ടു ചെന്നാക്കുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പിടികൂടുന്നത്. തുടര്‍ന്ന് സ്റ്റേഷനില്‍വെച്ച് എസ്‌ഐ ബെല്‍റ്റ് ഊരി പൊതിരെ തല്ലുകയായിരുന്നു.