കടലിനടിയില്‍ അദ്ഭുതമായൊരു റസ്റ്റോറന്റ്

single-img
7 April 2018

റസ്‌റ്റോറന്റുകള്‍ പലതും കണ്ടിട്ടുണ്ടാകും. എന്നാല്‍ കടലിനടിയിലൊരു റസ്‌റ്റോറന്റായാലോ? അത്തരമൊരു റസ്‌റ്റോറന്റ് അടുത്ത വര്‍ഷം യൂറോപ്പില്‍ തുറക്കും. നോര്‍വെയിലെ ലിന്‍ഡെസെന്‍സിലാണ് കടലിനടിയില്‍ റസ്‌റ്റോറന്റ് നിര്‍മ്മിച്ചിരിക്കുന്നത്. 36 അടിയോളമാണ് റസ്‌റ്റോറന്റിന്റെ നീളം.

സ്‌നൊഹെട്ട എന്ന കമ്പനിയാണ് റസ്റ്റോറന്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കരയില്‍ നിന്ന് കടലിലേക്ക് ഗുഹ പോലെയുള്ള വസ്തുവിലൂടെയാണ് റസ്‌റ്റോറന്റിലേക്ക് പ്രവേശിക്കാനാവുക. കടലിനടിയിലായത് കൊണ്ട് തന്നെ ‘അണ്ടര്‍’ എന്നാണ് റസ്റ്റോറന്റിന് പേരിട്ടിരിക്കുന്നത്.

ഒരേ സമയം 100 പേര്‍ക്കിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. കടലിലെ കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ട് ഭക്ഷണം കഴിക്കാനായി ഗ്ലാസ് കൊണ്ടാണ് റസ്റ്റോറന്റിന്റെ പല ഭാഗങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. വ്യത്യസ്തയിനം കടല്‍ഭക്ഷണമാണ് ഇവിടത്തെ സ്‌പെഷ്യല്‍ മെനു.