ശരീരമാസകലം പച്ചകുത്തി ജസ്റ്റിന്‍ ബീബര്‍; പച്ചകുത്താന്‍ ചെലവിട്ടത് 100 മണിക്കൂര്‍

single-img
7 April 2018

ശരീരമാസകലം പച്ചകുത്തി ആരാധരെ ഞെട്ടിച്ചിരിക്കുകയാണ് പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെ പുറത്ത വിട്ട ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഗോതിക് സ്‌ട്രെക്ചറുകള്‍, രാക്ഷസകഥാപാത്രങ്ങള്‍, സിംഹം, കടുവ, ചെന്നായ, കുരിശ്, എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് നെഞ്ചിലും വയറിലുമായി പച്ചകുത്തിയിരിക്കുന്നത്.

പച്ചകുത്താനായി ജസ്റ്റിന്‍ ബീബര്‍ എടുത്ത സമയം കേട്ടാല്‍ ഞെട്ടിപ്പോകും. 100 മണിക്കൂര്‍ എടുത്താണ് പച്ചക്കുത്തല്‍ പൂര്‍ത്തിയാക്കിയത്. ”ഒരിക്കല്‍പോലും ഞാന്‍ ഇതില്‍നിന്നും പിന്മാറിയില്ല. കല എനിക്ക് ഇഷ്ടമാണ്, അതിനായി എന്റെ ശരീരം ക്യാന്‍വാസാക്കിയതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു.” ബീബര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.