കണ്ടാല്‍ കാടിളകി വന്നതാണെന്നേ പറയൂ; സഞ്ചാരികളെ ആകര്‍ഷിച്ച് സിഡ്‌നിയിലെ ‘ഒഴുകുന്ന കാട്’

single-img
7 April 2018

പുരാവസ്തുക്കള്‍ കാണുന്നതും ശേഖരിക്കുന്നതും ചിലര്‍ക്ക് ഒരു ഹരമാണ്. അത്തരക്കാര്‍ക്ക് ഏറെ ഇഷ്ടമാകുന്ന ഒരു സ്ഥലമാണ് സിഡ്‌നിയിലെ ഹോംബുഷ് ബെ. ഇവിടെയാണ് 20ാം നൂറ്റാണ്ടിലും മറ്റുമുണ്ടായിരുന്ന കപ്പലുകള്‍ കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തില്‍ ഇവിടെ വന്നടിഞ്ഞ ഒരു കപ്പല്‍ കണ്ടാല്‍ കാടിളകി വന്നതാണെന്നേ പറയൂ.

ഒഴുകുന്ന കാട് എന്നാണ് ഈ കപ്പല്‍ അറിയപ്പെടുന്നത്. എസ്എസ് അയര്‍ഫീല്‍ഡ് എന്ന യാത്രാ കപ്പലായിരുന്നു ഇത്. ആവിയന്ത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ കപ്പല്‍ സിഡ്‌നി ന്യൂ കാസില്‍ പാതയില്‍ സഞ്ചാരത്തിനായാണ് ഉപയോഗിച്ചിരുന്നത്. 1911ല്‍ ഇംഗ്ലണ്ടില്‍ നിര്‍മ്മിച്ചതാണ് ഈ കപ്പല്‍.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് ഇത് ഉപയോഗശൂന്യമായത്. ഹോം ബുഷ് ബേയില്‍ ഉപേക്ഷിക്കപ്പെട്ട കപ്പലുകള്‍ പൊളിച്ച് ആവശ്യമുള്ള ഭാഗങ്ങള്‍ എടുത്ത് ബാക്കി കടലില്‍ തന്നെ കളയുകയാണ് പൊതുവെ ചെയ്തിരുന്നത്. എന്നാല്‍ എസ്എസ് അയര്‍ഫീല്‍ഡ് പൊളിക്കാന്‍ പറ്റിയില്ല.

അപ്പോഴേക്കും പ്രദേശം സര്‍ക്കാര്‍ ഏറ്റെടുത്തു. പിന്നെ കപ്പല്‍ അവിടെ തന്നെ കിടന്നു. ചെടികളും മരങ്ങളും വളര്‍ന്ന് പന്തലിക്കുകയും ചെയ്തു. സിഡ്‌നിയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന സംഭവമായി മാറുകയും ചെയ്തു ‘ഒഴുകുന്ന കാട്’.