കലാകാരന്മാര്‍ക്ക് മനസമാധാനം കിട്ടണമെങ്കില്‍ ബിജെപിയില്‍ വരണമെന്ന് സംവിധായകന്‍ രാജസേനന്‍

single-img
7 April 2018

തിരുവനന്തപുരത്തെ ചലച്ചിത്രോല്‍സവവും കൊച്ചി ബിനാലേയും കാപട്യമാണെന്ന് സംവിധായകനും ബിജെപി നേതാവുമായ രാജസേനന്‍. രാജ്യത്തിന് ചേരാത്ത ആശയങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് ഈ പരിപാടികളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അജ്മാനില്‍ ബിജെപി അനുഭാവികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചലച്ചിത്രോല്‍സവവും ബിനാലെയും ചുവപ്പുവല്‍കരണത്തിന്റെ വൃത്തികെട്ട ബിംബങ്ങളെയാണ് അവതരിപ്പിക്കുന്നതെന്ന് രാജസേനന്‍ ആരോപിച്ചു. കലാരംഗത്ത് നിന്ന് സുരേഷ് ഗോപിയും താനും മാത്രമേ ഇപ്പോള്‍ ബിജെപിയിലുള്ളു. കലാരംഗത്തെ ചിലരുടെ കുത്തക തകരാന്‍ പോവുകയാണ്. കലാകാരന്മാര്‍ക്ക് മനസമാധാനം കിട്ടുക ബിജെപിയില്‍ മാത്രമാണ്. കൂടുതല്‍ കലാകാരന്‍മാര്‍ ബി.ജെ.പിയിലേക്ക് വരുമെന്നും രാജസേനന്‍ പറഞ്ഞു.