വട്ടം കറങ്ങുന്ന വീട്; വീഡിയോ കാണാം

single-img
6 April 2018

ഇറ്റലിയിലെ റാമിനി എന്ന ഗ്രാമത്തില്‍ ഒരു വീടുണ്ട്. വെറും വീടല്ല. വട്ടംകറങ്ങുന്ന വീട്. ഈ വീട് അത് ഉറപ്പിച്ചിരിക്കുന്ന പില്ലറില്‍ കറങ്ങിക്കൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കണ്ടുമടുത്ത കാഴ്ചകള്‍ കാണേണ്ട.

പ്രശസ്ത ഇറ്റാലിയന്‍ ആര്‍ക്കിടെക്റ്റായ റോബര്‍ട്ടോ റോസിയാണ് ചെറിയ കുന്നിന്‍മുകളിലുള്ള ഈ വീട് രൂപകല്‍പ്പന ചെയ്തത്. വീട്ടുകാരുടെ താല്‍പ്പര്യമനുസരിച്ച് പില്ലര്‍ തിരിച്ച് വീടിന്റെ ദിശ മാറ്റാം. ഒരു മീറ്റര്‍ വിസ്താരമുള്ള പില്ലറിലാണ് വീട് പണിതിരിക്കുന്നത്.

വീടിന് ഇനിയുമുണ്ട് പ്രത്യേകതകള്‍. മേല്‍ക്കൂരയിലുള്ള സോളാര്‍ പാനലാണ് വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നത്. സൂര്യന്റെ ദിശക്കനുസരിച്ച് വീട് തിരിച്ചുവെക്കുന്നതിലൂടെ കൂടുതല്‍ ഊര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും.

എന്നാല്‍ കറങ്ങുന്ന വീടെന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കുമുണ്ടാകുന്ന സംശയമാണ് വീടിന് കേടുപാടുകള്‍ സംഭവിക്കില്ലേയെന്ന്. അതിനുള്ള പരിഹാരം കണ്ടുകൊണ്ട് തന്നെയാണ് ആര്‍കിടെക്റ്റ് വീട് രൂപകല്‍പ്പന ചെയ്തത്. ഭാരം കുറഞ്ഞ സ്റ്റീല്‍, ഫൈബര്‍ തുടങ്ങിയ വസ്തുക്കളാണ് വീട് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.