കരണ്‍ ജോഹറും ദീപികയും ആദ്യമായി ഒരുമിക്കുന്നു; സിനിമയ്ക്ക് വേണ്ടിയല്ല

single-img
5 April 2018

ബോളിവുഡിലെ സൂപ്പര്‍ സംവിധായകരില്‍ ഒരാളായ കരണ്‍ ജോഹറിനെ നവാഗത സംവിധായകനെന്നാണ് കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് പുനിത് മല്‍ഹോത്ര അഭിസംബോധന ചെയ്തത്. കരണ്‍ ആദ്യമായി ഒരു പരസ്യം സംവിധാനം ചെയ്യാന്‍ പോകുന്നുവെന്നതാണ് അതിന് കാരണം. പരസ്യത്തില്‍ അഭിനയിക്കുന്നതാകട്ടെ ബോളിവുഡിലെ താരറാണിമാരിലൊരാളായ ദീപിക പദുകോണും.

ദീപികയും കരണും ആദ്യമായാണ് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് എന്നൊരു പ്രത്യേകതയും ഈ പരസ്യത്തിനുണ്ട്. കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ എത്തിയപ്പോള്‍ കരണ്‍ ഒരുക്കുന്ന ചിത്രത്തില്‍ അഭിനയിക്കണമെന്ന് ദീപിക ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആ ആഗ്രഹമാണ് ഈ പരസ്യത്തിലൂടെ പൂവണിയാന്‍ പോകുന്നത്. കരണ്‍ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ധര്‍മ പ്രൊഡക്ഷനാണ് പരസ്യം നിര്‍മ്മിക്കുന്നത്.