കമ്മാരസംഭവം വിഷുവിന് തിയേറ്ററുകളില്‍

single-img
5 April 2018

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കമ്മാരസംഭവത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 14ന് വിഷു റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ സെന്‍സറിങ് നേരെത്ത പൂര്‍ത്തിയാക്കിയിരുന്നു. സിനിമയ്ക്ക് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.

മൂന്നുമണിക്കൂര്‍ 2 മിനിറ്റ് ദൈര്‍ഘ്യമുണ്ട് സിനിമയ്ക്ക്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം റിലീസ് തിയതി പ്രഖ്യാപിക്കുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. പീരിഡ് ഡ്രാമ ചിത്രമായ കമ്മാരസംഭവം ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്. തമിഴ് നടനായ സിദ്ധാര്‍ത്ഥും ചിത്രത്തില്‍ നിര്‍ണായകമായ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.