കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോകുന്ന വീഡിയോ വൈറലാകുന്നു

single-img
5 April 2018

ചൈനയിലെ ഷാന്‍ന്തോംഗ് പ്രവിശ്യയിലാണ് സംഭവം. ഇവിടെ പ്രവര്‍ത്തിക്കുന്ന ഒരു മാര്‍ക്കറ്റിനുള്ളിലെ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് കനത്ത കാറ്റില്‍ പറന്നു പോയത്. സമീപമുണ്ടായിരുന്ന ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായത്.

മേല്‍ക്കൂര പറന്നു പോകുന്ന ദൃശൃങ്ങള്‍ ചൈനീസ് മാധ്യമമായ പീപ്പില്‍സ് ഡെയ്‌ലി പുറത്തുവിട്ടതോടെയാണ് സംഭവം വൈറലായത്. അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നത് സംബന്ധിച്ച് വിശദീകരണമൊന്നും ലഭിച്ചിട്ടില്ല.

ഇതിന് മുന്‍പും സമാനമായ സംഭവം ചൈനയില്‍ നടന്നിട്ടുണ്ട്. കനത്ത കാറ്റിനെ തുടര്‍ന്ന് ഒരു വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ തകര്‍ന്നു വീണിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും വൈറലായിരുന്നു.