തലച്ചോറില്‍ ശസ്ത്രക്രിയക്കിടെ രോഗിയുടെ പുല്ലാങ്കുഴല്‍ സംഗീതം (വീഡിയോ)

single-img
4 April 2018

Support Evartha to Save Independent journalism

തലച്ചോറില്‍ ശസ്ത്രക്രിയ നടക്കുന്നതിനിടെ രോഗിയുടെ പുല്ലാങ്കുഴല്‍ സംഗീതം. അറുപത്തിമൂന്നുകാരിയായ അന്ന ഹെന്റിയാണു തലച്ചോറിന്റെ ഏതു ഭാഗത്താണു പ്രശ്‌നമെന്നു തിരിച്ചറിയാന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പുല്ലാങ്കുഴല്‍ വായിച്ചത്. കുറെ വര്‍ഷങ്ങളായി ചലനശേഷിക്കുറവുണ്ടായിരുന്നു ഹെന്റിയുടെ കൈകള്‍ക്ക്.

ഹൂസ്റ്റണിലെ മെമോറിയല്‍ ഹെര്‍മ്മന്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായപ്പോഴേക്കും അന്നയുടെ കൈകളുടെ വിറയല്‍ മാറി. ശസ്ത്രക്രിയയ്ക്കിടെ രോഗിയെക്കൊണ്ടു സംഗീതോപകരണം വായിപ്പിച്ചും മറ്റുമുള്ള ‘ഡീപ് ബ്രെയ്ന്‍ സ്റ്റിമുലേഷന്‍’അടുത്തിടെ ഇന്ത്യയിലും നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബംഗളൂരുവിലെ ആശുപത്രിയില്‍ സംഗീതജ്ഞനായ രോഗിയെക്കൊണ്ടു ഗിറ്റാര്‍ വായിപ്പിച്ചായിരുന്നു തലച്ചോര്‍ ശസ്ത്രക്രിയ.