നടിയുടെ കുളിമുറി രംഗങ്ങൾ പുറത്തുവിട്ട സംവിധായകൻ അറസ്റ്റിൽ

single-img
4 April 2018

നടിയുടെ കുളിമുറി രംഗങ്ങൾ ഇന്‍റർനെറ്റിൽ പ്രചരിപ്പിച്ച സംവിധായകൻ പിടിയിൽ. ഭോജ്പുരി സംവിധായകൻ ഉപേന്ദ്രകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഹ്രസ്വ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ എടുത്ത രംഗങ്ങളാണ് ലീക്കായത്.

എഡിറ്റ് ചെയ്യാത്ത രംഗങ്ങളാണ് യുടൂബിൽ പ്രചരിപ്പിച്ചത്. ചില പോണ്‍ സൈറ്റുകളിലും വീഡിയോ ക്ലിപ്പ് അപ്ലോഡ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് 28 വയസുകാരിയായ നടി സംവിധായകനെതിരേ പരാതി നൽകുകയായിരുന്നു.