പതിനൊന്നുകാരന്റെ അഭ്യാസ പ്രകടനത്തില്‍ ലിഫ്റ്റിന്റെ വാതില്‍ തകര്‍ന്നുപോയി (വീഡിയോ)

single-img
3 April 2018


വ്യായാമം ചെയ്യാന്‍ ശ്രമിച്ച് ലിഫ്റ്റിന്റെ വാതില്‍ തകര്‍ത്ത പതിനൊന്നു വയസുകാരന്റെ വീഡിയോ വൈറലാകുന്നു. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലുള്ള സിന്‍ഹെംഗിലാണ് ബാലന്റെ അഭ്യാസപ്രകടനത്തില്‍ ലിഫ്റ്റിന് കേടുപാട് സംഭവിച്ചത്. ലിഫ്റ്റിനകത്തുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഒരു പെണ്‍കുട്ടിക്കൊപ്പമാണ് ബാലന്‍ ലിഫ്റ്റിനകത്തേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് ലിഫ്റ്റിന്റെ വാതിലില്‍ ചവിട്ടുകയായിരുന്നു. ചവിട്ടി നിന്നപ്പോള്‍ തന്നെ ലിഫ്റ്റിന്റെ വാതില്‍ തകര്‍ന്നുപോയി. കുട്ടിക്ക് പരിക്കുകളൊന്നുമേറ്റില്ല. ലിഫ്റ്റിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചതിന് കുട്ടിയുടെ മാതാപിതാക്കളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും അവര്‍ നല്‍കാന്‍ തയ്യാറായിട്ടില്ല.