സര്‍ക്കസ് ട്രക്ക് തലകീഴായി മറിഞ്ഞ് ആന ചരിഞ്ഞു (വീഡിയോ)

single-img
3 April 2018


മാഡ്രിഡ്: സ്‌പെയിനില്‍ ആനകളുമായി പോവുകയായിരുന്ന സര്‍ക്കസ് ട്രക്ക് മറിഞ്ഞ് ഒരു ആന ചരിഞ്ഞു. രണ്ട് ആനകള്‍ക്ക് പരിക്കേറ്റു. പോസോ കാനഡയ്ക്ക് സമീപമുള്ള ഹൈവേയിലാണ് അപകടം സംഭവിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ഹൈവേയില്‍ 2 മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ക്രെയിന്‍ വന്നാണ് പരിക്കേറ്റ ആനകളെ മാറ്റിയത്. അഞ്ച് ആനകളാണ് ട്രക്കിലുണ്ടായിരുന്നത്. അതേസമയം ട്രക്കിന്റെ ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.