പൊതുവേദിയില്‍ വികാരധീനനായി നടന്‍ ദിലീപ്

single-img
3 April 2018

Support Evartha to Save Independent journalism

Dileepettan at Kammara Sambhavam Audio Launch

ദിലീപേട്ടൻ കമ്മാരസംഭവത്തെ കുറിച്ചും, ചിത്രത്തിലേ താടി ഗെറ്റപ്പിനെ കുറിച്ച് ഒക്കെ പ്രേക്ഷകരോട്.. എന്തും പുഞ്ചിരിച്ചു കൊണ്ടു പ്രതിസന്ധികളെ നേരിടുന്നവരെ എന്നും തോൽപ്പിക്കാൻ ബുദ്ധിമുട്ട് ആണ്.. കാണുക, ഇഷ്ട്ടപെട്ടാൽ ഷെയർ ചെയ്യുക 😊

Posted by Dileep Online on Monday, April 2, 2018

ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് തന്റെ കൂടെയുണ്ടായിരുന്നതിന് പ്രേക്ഷകരോട് നന്ദി പറയുന്നുവെന്ന് നടന്‍ ദിലീപ്. തന്റെ പുതിയ ചിത്രമായ കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ദിലീപ് വികാരധീനനായത്. ഇത് രണ്ടാം ജന്‍മത്തിലെ ആദ്യവേദിയാണെന്നും എല്ലാവരെയും കാണാന്‍ സാധിച്ചതില്‍ നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

കമ്മാര സംഭവത്തിലെ താടിവെച്ച ലുക്ക് പിറന്നത് മൂന്നു മാസത്തെ സുനാമിയില്‍ നിന്നാണ്. സിനിമയില്‍ അഞ്ചുലുക്കിലാണ് ഞാന്‍ വരുന്നത്. അതില്‍ മെയിന്‍ ആയി വരുന്നത് മൂന്ന് ലുക്ക് ആണ് ഒന്ന് വയസന്‍ ആയിട്ടും പിന്നെ പാട്ടില്‍ വരുന്നലുക്ക്, പിന്നെ ഉള്ള എന്ത് ലുക്ക് വേണം എന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് ഞാന്‍ വലിയ ഒരു സുനാമിയില്‍ പെട്ട് പോകുന്നതും, ആ മൂന്നുമാസം കൊണ്ട് ഉണ്ടാക്കി എടുത്ത ലുക്ക് ആണ് താടി വച്ച സിനിമയിലെ ആ ലുക്കെന്നും ദിലീപ് പറഞ്ഞു.

രണ്ടാം ജന്മത്തിലെ ആദ്യ വേദിയാണ് ഇത്. ഒരു പാട് പ്രാവശ്യം ഈ കഥയുമായി രതീഷ് അമ്പാട്ട് തന്റെ പുറകെ നടന്നിരുന്നു. ഈ സിനിമ ഒരു വലിയ സംഭവമാക്കി തീര്‍ത്തത് രതീക്ഷിന്റെ ക്ഷമ തന്നെയാണ്. ഈ സിനിമ സംഭവിച്ചത് നടന്‍ സിദ്ധാര്‍ഥിന്റെ നല്ല മനസുകൊണ്ടാണ്.

ഒരു പാട് പടങ്ങള്‍ മാറ്റിവെച്ചാണ് അദ്ദേഹം ഈ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയത്. മുരളി ഗോപിയോടുമുള്ള കടപ്പാട് മറക്കാന്‍ സാധിക്കില്ലെന്നും ദിലീപ് പറഞ്ഞു. തന്നെ എപ്പോഴും നില നിര്‍ത്തിയത് പ്രേക്ഷകരാണ്. അവരോട് മാത്രമാണ് തനിക്ക് കടപ്പാടെന്നും ദിലീപ് പറഞ്ഞു.