പറഞ്ഞ് പറ്റിച്ച പിഷാരടിക്ക് എട്ടിന്റെ പണി കൊടുത്ത് ജയറാം

single-img
2 April 2018

ബഡായി ബംഗ്ലാവിലൂടെയും, ടെലിവിഷന്‍ കോമഡി പരിപാടികളിലൂടെയും പ്രേക്ഷരുടെ മനസിലിടം നേടിയ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവര്‍ണ്ണതത്ത.
അനുശ്രീ നായികയാകുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയറാമും പ്രധാനവേഷത്തില്‍ എത്തുന്നു. കരിയറില്‍ ഇത് വരെ ചെയ്യാത്ത തരത്തിലുള്ള മേക്കോവറിലാണ് ജയറാം സ്‌ക്രീനിലെത്തുന്നത്.
തല മൊട്ടയടിച്ച് കുടവയറനായ ജയറാമിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. നല്ലൊരു വേഷം പഞ്ചവര്‍ണ്ണതത്തയില്‍ നല്‍കിയിട്ടും രമേഷ് പിഷാരടിക്ക് ജയറാം എട്ടിന്റെ പണിയാണ് കൊടുത്തത്. അതും സ്വകാര്യ ചാനലിന്റെ അവാര്‍ഡ്ദാന ചടങ്ങില്‍.

Support Evartha to Save Independent journalism

സംഭവം ഇങ്ങനെ:

പഞ്ചവര്‍ണ്ണതത്തയ്ക്കായി മേക്കോവറിന് ജയറാം തയ്യാറായപ്പോള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംവിധായകനായ രമേഷ് പിഷാരടിയും രംഗത്തെത്തിയിരുന്നു. ജയറാമിനൊപ്പം തല മൊട്ടയടിക്കുമെന്ന് പിഷാരടി വാക്കു നല്‍കിയിരുന്നത്രേ.. എന്നാല്‍ സമയമായപ്പോള്‍ പിഷാരടി കാല് മാറി. ഈ വിഷയമാണ് ജയറാം പൊതുവേദിയില്‍ വെളിപ്പെടുത്തിയത്. ഷൂട്ടിംഗിനിടയില്‍ വാക്ക് പാലിക്കാത്തതിനെക്കുറിച്ചും പിഷാരടി മൗനം പാലിച്ചു. പിഷാരടി വാക്ക് പാലിക്കാത്തതില്‍ തനിക്ക് വിഷമമുണ്ടെന്ന് ജയറാം വ്യക്തമാക്കി.പിന്നീട് സംഭവിച്ചതാണ് രസകരം. മോഹന്‍ലാലിനൊപ്പം സ്റ്റേജില്‍ തല മൊട്ടയടിച്ച പിഷാരടിയെയാണ് ചിത്രങ്ങളിലൂടെ വ്യക്തമാകുന്നത്. ഇനി പരിപാടി കൊഴുപ്പിക്കുവാനായി ചെയ്തതാണോ എന്നത് പരിപാടി സംപ്രേഷണം ചെയ്യുന്ന സമയത്ത് വ്യക്തമാകും.