പിറ്റ്ബുള്‍ നായയുടെ ആക്രമണം; ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക് (വീഡിയോ)

single-img
2 April 2018

ന്യൂഡല്‍ഹി: നായയുടെ ആക്രമണത്തില്‍ ഒരുകുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയാണ് ആക്രമിച്ചത്. ഉത്തംനഗറില്‍ കഴിഞ്ഞ മാസം 28ന് നടന്ന സംഭവത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

Support Evartha to Save Independent journalism

നായ ആളുകളുടെ പുറകെ ഓടി ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. നായയെ കണ്ട് കുട്ടികള്‍ ഭയന്നോടുന്നത് വീഡിയോയില്‍ കാണാം. ഇവരുടെ പിന്നാലെ എത്തിയ നായ, ഒരു കുട്ടിയെ ആക്രമിച്ചു.

നായയുടെ പിടിയില്‍നിന്ന് കുട്ടിയെ രക്ഷിക്കാന്‍ ആളുകള്‍ക്ക് ഏറെ പണിപ്പെടേണ്ടി വന്നു. വീണ്ടും നായ ആളുകള്‍ക്ക് പിന്നാലെ ഓടുന്നതും കാണാം.

https://www.youtube.com/watch?v=RlD2BKmpaL8