മദ്യത്തിനു നാളെമുതല്‍ വിലകൂടും

single-img
1 April 2018

മദ്യത്തിനു നാളെമുതല്‍ 10 രൂപ കൂടും. മദ്യത്തിനു നിലവിലുണ്ടായിരുന്ന സര്‍ചാര്‍ജുകള്‍ വില്‍പന നികുതിയിലേക്ക് മാറ്റിയതോടെയാണ് മദ്യത്തിനു വിലകൂടുന്നത്. 400 നു താഴെ വിലയുള്ള മദ്യത്തിനു 200 ശതമാനവും നാനൂറിനു മുകളിലുള്ള മദ്യത്തിനു 210 ശതമാനവുമായി നികുതി ബജറ്റില്‍ ഏകീകരിച്ചിരുന്നു.

അതായത് 680 രൂപ വിലയുള്ള ഹണിബീ ബ്രാന്‍ഡിക്ക് 690 രൂപയും, 840 രൂപ വിലയുള്ള എം.എച്ച് ബ്രാന്‍ഡിക്ക് 850 രൂപയും, അരലിറ്റര്‍ വി.എസ്.ഒ.പി ബ്രാന്‍ഡിക്ക് നാളെമുതല്‍ 320 രൂപയായും വിലവര്‍ധിക്കും. 580 രൂപയായിരുന്ന ഒ.പി.ആര്‍ റമ്മിനു നാളെമുതല്‍ വില 590 ആകും.

ബിയറിനും വിസ്‌കിക്കും സമാനരീതിയില്‍ വര്‍ധനവുണ്ടാകും. എന്നാല്‍ ചില ബ്രാന്‍ഡുകള്‍ക്ക് വിലവര്‍ധിക്കുന്നില്ല. പുതുക്കിയ വിലയടങ്ങിയ വിലവിവര പട്ടിക എല്ലാ ഔട്‌ലെറ്റുകള്‍ക്കും കൈമാറി കഴിഞ്ഞു. വില വര്‍ധിച്ചെങ്കിലും ബവ്‌റിജസിനു ഇതുകൊണ്ട് പ്രയോജനമില്ലെങ്കിലും സര്‍ക്കാരിനു നികുതി വരുമാനം കൂടുമെന്നു സാരം