Categories: National

സംഘപരിവാറിന്റെ കണ്ണില്ലാ ക്രൂരത വീണ്ടും: കണ്ണുകാണാത്ത വൃദ്ധനെ ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിച്ചു; വീഡിയോ

ബംഗാളിലെ അസന്‍സോളില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായതിന് പിന്നാലെ, വൃദ്ധനെ ഭീഷണിപ്പെടുത്തുന്ന സംഘപരിവാര്‍ ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്. വയോധികനെ നിര്‍ബന്ധിച്ച് കൊടി പിടിപ്പിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു. വെറുതെ വിടൂ മക്കളേ എന്ന് യാചിച്ചിട്ടും സംഘം ക്രൂരത തുടരുകയായിരുന്നു.

‘ഞങ്ങള്‍ക്ക് കണ്ണ് കാണില്ല. നടക്കാനും ബുദ്ധിമുട്ടാണ്. ഞാന്‍ ഇസ്‌ലാം മത വിശ്വാസിയാണ്. അല്ലാഹുവും ഭഗവാനുമെല്ലാം ഒന്നല്ലേ. ഹിന്ദുവും മുസ്‌ലിമും ഒന്നല്ലേ. വെറുതെവിടൂ’- എന്ന് വൃദ്ധന്‍ കെഞ്ചിയിട്ടും ഫലമുണ്ടായില്ല. ജയ് ശ്രീറാമെന്ന് വിളിക്കാന്‍ കണ്ണ് കാണേണ്ട ആവശ്യമില്ല, വായ കൊണ്ട് വിളിച്ചാല്‍ മതിയെന്ന് സംഘം ആക്രോശിച്ചു.

ഗുണ്ടകള്‍ കയ്യേറ്റത്തിന് ശ്രമിച്ചതോടെ വൃദ്ധന്‍ ജയ് ശ്രീറാമെന്ന് വിളിച്ചു. വീണ്ടും വീണ്ടും ഉറക്കെ ജയ്ശ്രീറാം, ജയ് മാതാ റാം എന്ന് വിളിപ്പിച്ചു. ഇതിനുശേഷമാണ് ഭിക്ഷയെടുത്ത് ജീവിക്കുന്ന ആ ദമ്പതികളെ പോകാന്‍ അനുവദിച്ചുള്ളൂ.

Share
Published by
evartha Desk

Recent Posts

കായംകുളത്ത് കൂട്ടുകാരന്റെ കാമുകീസംഗമത്തിനു കാവല്‍ നിന്ന പതിനേഴുകാരന്‍ അടുത്ത വീട്ടിലെ സ്ത്രീയുടെ മൊബൈല്‍ ഫോണും സ്വര്‍ണമാലയും കവര്‍ന്നു: പ്രതിയുടെ അതിബുദ്ധിമൂലം മണിക്കൂറുകള്‍ക്കകം പൊലീസിന്റെ പിടിയിലുമായി

കായംകുളത്ത് പ്രവാസി യുവതിയുടെ മൊബൈല്‍ ഫോണും സ്വര്‍ണമാലയും കവര്‍ന്ന കേസില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍. കൂട്ടുകാരന്റെ കാമുകീസംഗമത്തിനു കാവല്‍ നിന്ന പതിനേഴുകാരനാണ് അടുത്ത വീട്ടിലെ സ്ത്രീയുടെ മൊബൈല്‍ ഫോണും…

4 mins ago

അഭിനയരീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ഫഹദും ഒരു പോലെ: സത്യന്‍ അന്തിക്കാട്

അഭിനയരീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ഫഹദ് ഫാസിലും ഒരു പോലെയാണെന്നും ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള പണി അഭിനയമാണെന്ന് തോന്നിപ്പോകുമെന്നും സംവിധായകന്‍ സത്യന്‍ അന്തിക്കാട്.…

58 mins ago

സിപിഎം എംഎല്‍എ എ.എന്‍ ഷംസീറിന്റെ വണ്ടി തടഞ്ഞ് ടോള്‍ ചോദിച്ചു: ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട് കൊയിലാണ്ടിയില്‍ ടോള്‍ അടയ്ക്കുന്നത് സംബന്ധിച്ച് സിപിഎം എംഎല്‍എ എ.എന്‍ ഷംസീറും ടോള്‍ ബൂത്ത് ജീവനക്കാരനും തമ്മില്‍ തര്‍ക്കം. ഇതേത്തുടര്‍ന്ന് വാഹനം തടഞ്ഞ് ടോള്‍ ചോദിച്ച ടോള്‍ബൂത്ത്…

1 hour ago

റഫാല്‍ വിമാന ഇടപാടില്‍ ഇന്നലെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഫ്രാന്‍സ്വാ ഒളാന്ദ്: പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്: മോദി ചതിച്ചത് ഇന്ത്യയുടെ ആത്മാവിനെയെന്ന് രാഹുല്‍

റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് ഇന്നലെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദിന്റെ ഓഫീസ്. അനില്‍ അംബാനിയുടെ പേര് നിര്‍ദ്ദേശിച്ചത് ഇന്ത്യയെന്നായിരുന്നു…

1 hour ago

ബിജെപിയെ ‘കെട്ടുകെട്ടിച്ച’ എന്‍മകജെ പഞ്ചായത്തില്‍ സിപിഐ അംഗത്തിന്റെ പിന്തുണയോടെ ഭരണം യുഡിഎഫിന്

എന്‍മകജെ ഗ്രാമ പഞ്ചായത്ത് ഭരണം യുഡിഎഫിന്. സിപിഐ അംഗത്തിന്റെ പിന്തുണയോടെ കോണ്‍ഗ്രസിലെ വൈ ശാരദ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റ് എട്ട്, ഒന്‍പത് തീയതികളില്‍ യുഡിഎഫ് കൊണ്ടു…

2 hours ago

ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ജാമ്യാപേക്ഷ തള്ളി: ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഇന്നുച്ചയ്ക്ക് 2.30 മുതല്‍ 24ന്…

2 hours ago

This website uses cookies.