മത്സരത്തിനിടയിലും കുഞ്ഞിനു മുലയൂട്ടുന്ന ഹോക്കിതാരം

single-img
1 April 2018

മത്സരത്തിന്റെ ഇടവേളകളില്‍ തന്റെ കുഞ്ഞിനു മൂലയൂട്ടുന്ന ഹോക്കിതാരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. സേറ സ്‌മോള്‍ എന്ന ഹോക്കി താരമാണ് തന്റെ എട്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞുമായി ഹോക്കി മത്സരത്തിന് എത്തിയതും കുഞ്ഞിനു മുലയൂട്ടിയതും.

മില്‍ക്കി വേ ലാക്ടേഷന്‍ സര്‍വീസിന്റെ ഫേസ്ബുക്ക് പേജാണ് ഇത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. അതേസമയം, അമ്മയാകുന്നത് ഒരു അത്ഭുതമാണെന്നും കുഞ്ഞിന് വേണ്ടത് ചെയ്യുന്നതിനൊപ്പം എന്റെ കാര്യങ്ങള്‍ ചെയ്യാനും കഴിയുന്നത് സന്തോഷമുണ്ടാക്കുന്നുണ്ടെന്നും താരം പ്രതികരിച്ചു.

നാലാം വയസുമുതല്‍ ഹോക്കി കളിച്ചു തുടങ്ങിയതാണ് സേറ, ഇപ്പോള്‍ കാനഡയിലെ ആല്‍ബര്‍ട്ട സംസ്ഥാനത്തില്‍ ഗ്രാന്‍ഡ് പ്രയറിയില്‍ സ്‌കൂള്‍ ടീച്ചറാണ് സേറ.