ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ ‘പ്ലാന്‍റ് ചെന്നൈയുടെ‘ പതിനൊന്നാമത് വാര്‍ഷികം ആഘോഷിച്ചു

single-img
31 March 2018

 

ചെന്നൈ: ബിഎംഡബ്ല്യു ഗ്രൂപ്പ് ചെന്നൈ അവരുടെ പതിനൊന്നാമത് വാര്‍ഷികം ആഘോഷിച്ചു. സാങ്കേതിക നൈപുണ്യ വികസന പദ്ധതിയായ ‘സ്‌കില്‍ നെക്സ്റ്റ്’ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും അണ്ണാ യൂണിവേഴ്‌സിറ്റി, കോളജ് ഓഫ് എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അവതരിപ്പിച്ചു. ഇവര്‍ ഒരുമിച്ച് ബിഎംഡബ്ല്യു എന്‍ജിനും ട്രാന്‍സ്മിഷനും ചെന്നൈയിലെ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റിന്റെ മെയിന്‍ അസംബ്ലി ലൈനില്‍ അസംബ്ലി ചെയ്ത് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.

രാജ്യത്തെ ഓട്ടോമോട്ടീവ് ടാലന്റുകള്‍ക്ക് ഉത്‌പ്രേരകമാകുക എന്ന ലക്ഷ്യത്തോടെ സ്‌കില്‍ നെക്സ്റ്റ്>> പദ്ധതി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കും. ഈ പദ്ധതിയിലൂടെ 365 ബിഎംഡബ്ല്യു എന്‍ജിനും ട്രാന്‍സ്മിഷന്‍ യൂണിറ്റുകളും എന്‍ജിനീയറിങ്, ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് പഠനാവശ്യങ്ങള്‍ക്കുവേണ്ടി സൗജന്യമായി നല്‍കും. ബിഎംഡബ്ല്യു വിന്റെ അതിനൂതന സംവിധാനങ്ങളുള്ള എന്‍ജിനും ട്രാന്‍സ്മിഷനും അടുത്തറിയാനും എന്‍ജിനിയറിങ്, ടെക്‌നിക്ക ല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ‘സ്‌കില്‍ നെക്സ്റ്റ്’ പദ്ധതിയിലൂടെ അവസരം ലഭിക്കും. ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ എന്‍ജിനിയറിങ് കോളജുകളിലും ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും പോളി ടെക്‌നിക്കുകളിലും 2018 അവസാനത്തോടെ എന്‍ജിനും ട്രാന്‍സ്മിഷനും സൗജന്യമായി എത്തിച്ചുനല്‍കും.

ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സമീപിക്കുന്നത് അനുസരിച്ചായിരിക്കും ഡെമോണ്‍സ്‌ട്രേഷന്‍ യൂണിറ്റുകള്‍ കൈമാറ്റം ചെയ്യുന്നത്. ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് എന്ന രീതിയിലായിരിക്കും യൂണിറ്റുകളുടെ കൈമാറ്റം. ക്യാംപസുകള്‍ക്കുള്ളിലെ ലബോറട്ടറികളില്‍ പഠനാവശ്യത്തിന് മാത്രമെ എന്‍ജിനും ട്രാന്‍സ്മിഷന്‍ യൂണിറ്റും ഉപയോഗിക്കാന്‍ പാടുള്ളുവെന്ന നിബന്ധനയോടെയാണ് യൂണിറ്റുകള്‍ കൈമാറുന്നത്.

‘ഇന്ത്യയിലെ ലക്ഷ്വറി ഓട്ടോമോട്ടീവ് സെഗ്മെന്റ് കഴിഞ്ഞ ദശാബ്ദത്തില്‍ വലിയ വളര്‍ച്ചയാണ് നേടിയത്. നിരത്തില്‍ കാറുകളുടെ എണ്ണം കൂടിയതോടെ സാങ്കേതിക തികവുള്ള ടെക്‌നീഷ്യന്‍മാരുടെ ആവശ്യവും വര്‍ദ്ധിക്കുകയാണ്. ‘സ്‌കില്‍ നെക്സ്റ്റ്’ പദ്ധതിയിലൂടെ ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക അറിവിന്റെ കാര്യത്തില്‍ ഏറെ മുന്നേറാന്‍ സാധിക്കും. അഡ്വാന്‍സ്ഡ് ഓട്ടോമോട്ടീവ് ടെക്‌നോളജിയി ല്‍ പ്രാക്ടികല്‍ നോളജ് ലഭിക്കുന്നതോടെ അവരുടെ അറിവിന്റെ ആഴം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ഓട്ടോമോട്ടീവ് ഡീലര്‍ഷിപ്പുകളി ല്‍ ആവശ്യമായ സാങ്കേതിക അറിവുള്ള ടെക്‌നിക്ക ല്‍ സ്റ്റാഫിനെ ലഭിക്കാനും ഈ പദ്ധതി ഉപകരിക്കും’ – ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രംപവ പറഞ്ഞു.

ബിഎംഡബ്ല്യു ട്വിന്‍പവര്‍ ടര്‍ബോ ഇന്‍-ലൈന്‍-4-സിലിണ്ടര്‍ ഡീസല്‍ എന്‍ജിനും ബിഎംഡബ്ല്യു എയിറ്റ് സ്പീഡ് സ്റ്റെപ്‌ട്രോണിക് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനും അടങ്ങുന്ന സ്‌റ്റേറ്റ് ഓഫ് ദ് ആര്‍ട്ട് എന്‍ജിനിയറിങ് യൂണിറ്റ് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ഒരു മുതല്‍ക്കൂട്ടായിരിക്കും. 2007 മുതല്‍ കസ്റ്റമേഴ്‌സിന് നല്‍കിയ 50,000 ത്തോളം യൂണിറ്റുകള്‍ക്ക് കരുത്തു പകരുന്ന എന്‍ജിനാണിത്.

ബിഎംഡബ്ല്യു വിന്റെ ചെന്നൈയിലെ പ്ലാന്റില്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന ആറ് കാറുകള്‍ക്ക് നിലവില്‍ കരുത്തു പകരുന്നത് ഈ എന്‍ജിനാണ്. ബിഎംഡബ്ല്യു 3 സീരീസ് (320d), ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ടുറിസ്‌മോ (320d GT), ബിഎംഡബ്ല്യു 5 സീരീസ് (520d), ബിഎംഡബ്ല്യു X1 (xDrive 20d), ബിഎംഡബ്ല്യു X3 (xDrive 20d) എന്നിവയും പുറത്തിറങ്ങാനിരിക്കുന്ന MINI കണ്‍ട്രിമാന്‍ കൂപ്പര്‍ ഡിയുമാണ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്ന വാഹനങ്ങള്‍. ബിഎംഡബ്ല്യു എയിറ്റ് സ്പീഡ് സ്റ്റെപ്‌ട്രോണിക് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ നിലവില്‍ പ്രാദേശികമായി നിര്‍മ്മിക്കപ്പെടുന്ന അഞ്ച് കാറുകള്‍ക്ക് കരുത്തു നല്‍കുന്നു. ബിഎംഡബ്ല്യു 3 സീരീസ്, ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ടുറിസ്‌മോ, ബിഎംഡബ്ല്യു 5 സീരീസ്, ബിഎംഡബ്ല്യു X1, ബിഎംഡബ്ല്യു X3 എന്നിവയാണ് ആ വാഹനങ്ങള്‍.

യൂണിറ്റുകള്‍ കൈമാറിയതിന് ശേഷം ട്രെയിന്‍ ദ ട്രെയിനര്‍ മൊഡ്യൂളില്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കായി 40 ആഫ്റ്റര്‍ സെയില്‍സ് മാസ്റ്റര്‍ ടെക്‌നീഷ്യന്‍സ് ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകളില്‍ വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കും. ഇന്ത്യയിലെ 20ല്‍ അധികം നഗരങ്ങളില്‍ ഈ പരിശീലന പരിപാടി നടപ്പാക്കുന്നുണ്ട്. ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യാ ട്രെയിനിങ് സെന്ററിലെയും ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റ് ചെന്നൈയിലെയും പ്രൊഫഷണല്‍ ട്രെയ്‌നേഴ്‌സാണ് ഈ മൊഡ്യൂള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ക്ലാസ്‌റൂം സെഷനുകളുടെയും പ്രാക്ടിക്കല്‍ സെഷനുകളുടെയും ഒരു കോംപിനേഷനായിരിക്കും മൊഡ്യൂള്‍.