അനസ് അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജെഴ്‌സിയില്‍ കളിക്കും

single-img
30 March 2018

Support Evartha to Save Independent journalism

കോഴിക്കോട്: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജെഴ്‌സിയില്‍ കളിക്കും. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. എന്നാല്‍ കരാര്‍ തുക പറുത്തുവന്നിട്ടില്ല.

നിലവില്‍ സൂപ്പര്‍ കപ്പിനായി ഭുവനേശ്വറിലാണ് അനസുള്ളത്. സൂപ്പര്‍ കപ്പിന് ശേഷമാകും താരം ബ്ലാസ്റ്റേഴ്‌സില്‍ ചേരുക. ഐ.എസ്.എല്ലില്‍ ആദ്യ രണ്ടു സീസണില്‍ ഡല്‍ഹി ഡൈനാമോസിന് വേണ്ടിയാണ് അനസ് ബൂട്ടുകെട്ടിയത്. കഴിഞ്ഞ സീസണില്‍ റെക്കോഡ് തുകയ്ക്ക് ഡ്രാഫ്റ്റിലൂടെയാണ് ജെംഷദ്പുര്‍ എഫ്.സി അനസിനെ സ്വന്തമാക്കിയത്. എന്നാല്‍ പരിക്ക് കാരണം ഭൂരിഭാഗം മത്സരങ്ങളിലും പ്രതിരോധതാരത്തിന് പുറത്തിരിക്കേണ്ടി വന്നു.

അനസ് കൂടി എത്തുന്നതോടെ സന്ദേശ് ജിങ്കനടങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധനിരയുടെ ശക്തി കൂടും. അുത്ത സീസണിലേക്ക് കൂടുതല്‍ മലയാളി താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്.