സിനിമയിലേയ്ക്ക് തിരിച്ചു വരണമെന്ന് ആഗ്രഹമുണ്ട്; പക്ഷേ ജയറാമിന്റെയും കണ്ണന്റെയും കൂടെ അഭിനയിക്കില്ലെന്ന് പാര്‍വതി

single-img
28 March 2018

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി. ജയറാമുമായുള്ള വിവാഹത്തോടെ സിനിമ വിട്ട് കുടുംബജീവിതം നയിച്ചുവരികയാണ് പാര്‍വതി. സിനിമയിലേക്കൊരു തിരിച്ചുവരവിനെ കുറിച്ച് ഇതുവരെ പാര്‍വതി ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ താരം വെളിപ്പെടുത്തിയിരിക്കുന്നു നല്ലൊരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് സിനിമയിലേക്ക് തിരിച്ചുവരാനെന്ന്.

ജയറാമും മക്കളും ഈ കാര്യത്തില്‍ പൂര്‍ണപിന്തുണയാണ് നല്‍കുന്നത്. തിരിച്ചുവരവില്‍ ലഭിക്കുന്ന കഥാപാത്രം മികച്ചതായിരിക്കണമെന്ന് ആഗ്രഹിക്കുന്നതായും പാര്‍വതി ഒരു അഭിമുഖത്തില്‍ പറഞ്ഞു. കണ്ണന്‍ എന്നോട് പറഞ്ഞിരുന്നു അവന്റെ അമ്മ കഥാപാത്രമായി തിരിച്ചു വന്നുകൂടേയെന്ന്.

എന്നെ സംബന്ധിച്ച് അവനെ ആശ്രയിച്ച് സിനിമയിലേയ്ക്കു വരാന്‍ താല്‍പ്പര്യമില്ല. എന്റെ സ്വപ്നം എന്റെ കഥാപാത്രങ്ങള്‍ മികച്ചതായിരിക്കണമെന്നതാണ്. കണ്ണന്റെ അമ്മയായി സ്‌ക്രീനില്‍ അഭിനയിക്കാന്‍ എന്നേക്കാള്‍ നല്ല നടിമാരുണ്ട്. ജയറാമിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്.

സിനിമയില്‍ വ്യത്യസ്തത അനുഭവപ്പെടാന്‍ ഞങ്ങള്‍ക്കു പകരം കണ്ണന്റെ മാതാപിതാക്കളായി മറ്റു താരങ്ങള്‍ അഭിനയിക്കുന്നത് തന്നെയാണ് നല്ലത്. നല്ല കഥാപാത്രങ്ങള്‍ ലഭിച്ച് സിനിമയിലേയ്ക്ക് തിരിച്ചു വരണമെന്ന് വലിയ ആഗ്രഹമുണ്ട്. പക്ഷേ അങ്ങനെ വന്നാലും ജയറാമിന്റെയും കണ്ണന്റെയും കൂടെ അഭിനയിക്കില്ല. എനിക്ക് വേറെ സ്വപ്നങ്ങളാണുള്ളത് പാര്‍വ്വതി പറഞ്ഞു.