വര്‍ഷത്തിലൊരിക്കല്‍ ഇരതേടല്‍; മാനിനെ വിഴുങ്ങുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ പെരുമ്പാമ്പിന്റെ വീഡിയോ

single-img
28 March 2018

ലോകത്തിലെ ഏറ്റവും നീളമേറിയ പാമ്പ് മാനിനെ വേട്ടയാടി വിഴുങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്തോനേഷ്യയിലെ ഒരു വനത്തില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. ഒരു വര്‍ഷം മുഴുവന്‍ ഭക്ഷണം കഴിക്കാതെ ഇരുന്നതിന് ശേഷമാണ് പെരുമ്പാമ്പ് ഇര വിഴുങ്ങിയത്. 9 മാസം കാത്തിരുന്ന ശേഷമാണ് ഈ പാമ്പ് ഇര പിടിക്കുന്നത് ഡിസ്‌കവറി ചാനല്‍ സംഘത്തിന് പകര്‍ത്താനായത്.

ഇന്തോനേഷ്യയിലെ റെറ്റിക്കുലേറ്റഡ് ഗണത്തില്‍പ്പെട്ട പെരുമ്പാമ്പുകളാണ് ലോകത്തില്‍ ഏറ്റവും വലിയ പാമ്പുകള്‍. ഒരു മനുഷ്യശരീരത്തിന്റെ വീതിയുള്ള ഇവയ്ക്ക് 30 അടി വരെ നീളവുമുണ്ടാകും. റെറ്റിക്കുലേറ്റഡ് ഗണത്തില്‍പ്പെട്ടവയിലെ ഏറ്റവും വലിപ്പമുള്ള പാമ്പിന്റെ ഇര തേടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഗ്രേ ഡിയര്‍ എന്ന വിഭാഗത്തില്‍പ്പെട്ട മാനിനെയാണ് പാമ്പ് ഭക്ഷണമാക്കിയത്. പെരുമ്പാമ്പിന്റെ പിടിയില്‍ അകപ്പെട്ട മാനിന് ഒന്ന് അനങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. മാനിനെ ഭക്ഷണമാക്കിയതോടെ ഇനി ഒരു വര്‍ഷത്തേക്ക് പെരുമ്പാമ്പ് ഇര തേടില്ല.