സിബിഎസ്ഇ പത്താം ക്ലാസ് കണക്ക്, 12ാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷകള്‍ റദ്ദാക്കി

single-img
28 March 2018

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് കണക്ക് പരീക്ഷയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയും റദ്ദാക്കി. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് ഇരുപരീക്ഷകളും റദ്ദാക്കിയത്. കണക്ക് പരീക്ഷ ഇന്നു രാവിലെയാണു നടന്നത്. ഇക്കണോമിക്‌സ് പരീക്ഷ ഇക്കഴിഞ്ഞ തിങ്കളാഴ്ചയും.

ഈ പരീക്ഷകള്‍ വീണ്ടും നടത്തുമെന്നാണ് അറിയിപ്പ്. പുതുക്കിയ പരീക്ഷ തീയതി ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കും. സിബിഎസ്ഇ വെബ്‌സൈറ്റിലായിരിക്കും ഇക്കാര്യം അറിയിക്കുക. കഴിഞ്ഞ ദിവസം രാത്രിയാണ് കണക്കു പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നത്. ഇത് അധികൃതര്‍ക്കു ലഭിച്ചിരുന്നു. ഇന്നു നടന്ന പരീക്ഷയുടെ പേപ്പറുമായി ഒത്തുനോക്കിയപ്പോഴാണ് പേപ്പര്‍ ചോര്‍ന്നതായി തെളിഞ്ഞത്.