റോഡ് സൈഡില്‍ കാളകള്‍ തമ്മില്‍ ‘പൊരിഞ്ഞ പോര്’: പിടിച്ചുമാറ്റാന്‍ ചെന്ന മദ്യപാനിയെ വായുവിലേക്ക് കുത്തിയെറിഞ്ഞു: വീഡിയോ

single-img
27 March 2018

Support Evartha to Save Independent journalism

പരസ്പരം കൊമ്പുകോര്‍ത്തുനിന്ന കാളകളെ മാറ്റാന്‍ ശ്രമിച്ച മദ്യപാനിയെ കാളകളിലൊന്ന് കൊമ്പില്‍ കോര്‍ത്ത് എറിഞ്ഞു. ഛത്തീസ്ഗഡിലെ കോര്‍ബയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

തിരക്കേറിയ സ്ഥലത്ത് വെച്ചാണ് കാളകള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നത്. ഇതിനിടയിലേക്ക് മദ്യപിച്ച് ലക്കുകെട്ട ആള്‍ വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇയാളെ തടയാന്‍ മറ്റൊരാള്‍ ശ്രമിക്കുന്നുണ്ടെങ്കിലും മദ്യപാനി കാളകളെ പരസ്പരം മാറ്റിനിര്‍ത്തുന്നു.

കൂട്ടത്തില്‍ ഒരു കാളയുടെ തലയില്‍ പിടിച്ച് പുറകിലേക്ക് മാറ്റിനിര്‍ത്താനുള്ള ശ്രമത്തിനിടെ മറുവശത്തുണ്ടായിരുന്ന കാള ഇയാളുടെ പുറകില്‍ വന്ന് കുത്തിയെടുത്ത് വായുവിലേക്ക് എറിയുകയായിരുന്നു. തൊട്ടപ്പുറത്തേക്ക് വീണ് മദ്യപാനി അപ്പോള്‍ തന്നെ അവിടെ നിന്നും എഴുന്നേറ്റ് സമീപത്തേക്ക് മാറി നിന്നു. കാളകള്‍ വീണ്ടും കൊമ്പുകോര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.