വേണ്ടി വന്നാല്‍ ലോങ് മാര്‍ച്ച് നടത്തുമെന്ന് വയല്‍ക്കിളികള്‍; നന്ദിഗ്രാം കര്‍ഷകരെ കീഴാറ്റൂരിലെത്തിക്കുമെന്ന് ബിജെപി

single-img
26 March 2018

Support Evartha to Save Independent journalism

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപാസ് വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാരിന് സാവകാശം നല്‍കുമെന്ന് വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍. ഈ സമയ പരിധിക്കുള്ളില്‍ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്നോട്ടു വന്നാല്‍ അതിനോട് തീര്‍ച്ചയായും സഹകരിക്കും.

എന്നാല്‍ നല്‍കുന്ന സമയപരിധിക്കുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ തലസ്ഥാനത്തേക്ക് ലോങ് മാര്‍ച്ച് നടത്തുന്ന കാര്യം വരെ പരിഗണിച്ചേക്കാം എന്നും സുരേഷ് പറഞ്ഞു. ഇതില്‍ സമാനസ്വഭാവമുള്ള സംഘടനകളെ അണിനിരത്തുമെന്നും വയല്‍ക്കിളികളുടെ സമരം ആരും ഹൈജാക്ക് ചെയ്തിട്ടില്ലെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

അതിനിടെ, സമരത്തിനു പിന്തുണയുമായി നന്ദിഗ്രാമിലെ കര്‍ഷകരെ കീഴാറ്റൂരിലെത്തിക്കുമെന്ന് ബിജെപി അറിയിച്ചു. അതേസമയം, കീഴാറ്റൂര്‍ സമരം മാധ്യമസൃഷ്ടിയാണെന്നു മന്ത്രി എം.എം.മണി പറഞ്ഞു. രണ്ടോ നാലോ പേര്‍ക്കു വേണ്ടി മാത്രമുള്ളതാണു വയല്‍ക്കിളികളുടെ സമരം. സമരക്കാരെ ഇളക്കിവിടുന്നത് മാധ്യമങ്ങളാണെന്നും എം.എം.മണി കോതമംഗലത്തു പറഞ്ഞു.