Categories: Travel

പുക വലിക്കുന്ന കാട്ടാന; വീഡിയോ വൈറല്‍

ബംഗലൂരു: ആന പുക വലിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കര്‍ണാടക വനം വകുപ്പ് പുറത്ത് വിട്ട ദൃശ്യങ്ങളിലാണ് ആന പുകവലിക്കുന്നതായി കാണുന്നത്.

മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം. മുപ്പത്തഞ്ചോളം വയസ് പ്രായം വരുന്ന പിടിയാനയാണ് ദൃശ്യത്തിലുള്ളത്.വന്യജീവി സംരക്ഷണ വകുപ്പിലെ അസ്സിസ്റ്റന്റ് ഡയറക്ടര്‍ വിനയ് കുമാറാണ് അപൂര്‍വ്വ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കാട്ടുതീയില്‍ കരിഞ്ഞു പോയ പുല്‍ക്കൂട്ടത്തില്‍ നിന്നും എന്തോ പെറുക്കിയെടുത്ത് പുകവലിക്കുന്ന കാട്ടാനയുടേതാണ് ദൃശ്യങ്ങള്‍.

കാട്ടാന ചാരം വാരിക്കഴിക്കുന്നതാണെന്നാണ് ആന വിദഗ്ധന്‍ ഡോക്ടര്‍ വരുണ്‍ ഗോസ്വാമി പറയുന്നത്. ഇതിന് മുമ്പും മൃഗങ്ങള്‍ കാട്ടു തീയ്ക്ക് ശേഷം കരി കഴിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. വനത്തിനുള്ളില്‍ നിന്നും മരത്തിന്റെ കഷണങ്ങള്‍ മുറിച്ചെടുത്ത് അതിനൊപ്പമുള്ള ചാരം കഴിക്കുകയാണ് ഇവയുടെ രീതി. മൃഗങ്ങളില്‍ ഔഷധമൂല്യം നല്‍കാന്‍ കഴിയുന്ന ടോക്ന്‍ബൈന്‍ഡിങ് ഗുളികകളാണ് കരിയിലയുടെ പ്രത്യേകത.

Share
Published by
evartha Desk

Recent Posts

ബിഷപ്പിനൊപ്പമെന്ന് പി.സി ജോര്‍ജ്: പൊലീസ് കൃത്രിമ തെളിവുണ്ടാക്കിയെന്ന് ആരോപണം

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കിലിനെ പിന്തുണച്ച്‌ പി.സി.ജോര്‍ജ് എം.എല്‍.എ വീണ്ടും രംഗത്ത്. ബിഷപ്പിനെതിരെ കൃത്രിമമായി തെളിവുണ്ടാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍…

34 mins ago

വാഹന പരിശോധനയ്ക്ക് ഇനി ഡിജിറ്റൽ രേഖകൾ മതി;കടലാസുകള്‍ തപ്പി സമയം കളയണ്ട

വാഹന യാത്രകളിൽ യഥാർഥ രേഖകൾ കൈയ്യിൽ കരുതാൻ മറന്നാലും പ്രശ്നമില്ല. ഡിജിറ്റല്‍ രേഖകളും ഇനി നിയമപരമായ സാധുതയോടെ പൊലീസ് അംഗീകരിക്കും. ഡിജിലോക്കർ, എം പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനുകളിൽ…

38 mins ago

വെറും 80 ദിവസമല്ലേ റേപ്പ് കേസ് പ്രതിയെ സംരക്ഷിച്ചുള്ളൂ:സര്‍ക്കാറിനെ പരിഹസിച്ച് വിടി ബല്‍റാം

34ബലാത്സംഗം ചെയ്‌തെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ വൈകിയതില്‍ പിണറായി സര്‍ക്കാരിനെ പരിഹസിച്ച്‌ വിടി ബല്‍റാം എംഎല്‍എ. അറസ്റ്റ് ചെയ്യേണ്ടവരെ അറസ്റ്റ് ചെയ്തിരിക്കുമെന്നും…

1 hour ago

പീഡനപരാതി നല്‍കിയിട്ടും അറസ്റ്റ് നടന്നത് മൂന്ന് മാസങ്ങള്‍ കഴിഞ്ഞ്;കന്യാസ്ത്രീകളുടെ സമരം നിര്‍ണ്ണായകമായി;കേസിന്റെ നാള്‍വഴികള്‍

തൃപ്പൂണിത്തുറ: നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.…

2 hours ago

ഡോക്ടറേറ്റ് ബിരുദം നിരസിച്ച് സച്ചിൻ

കൊൽക്കത്തയിലെ ജാദവ്പുർ യൂണിവേഴ്സിറ്റിയിൽ ഡിസംബർ 24നു നടക്കുന്ന സർവകലാശാലയുടെ വാർഷിക ബിരുദദാന ചടങ്ങിൽ വച്ച് ക്രിക്കറ്റ് ഇതിഹാസത്തെ ആദരിക്കാനായിരുന്നു തീരുമാനം. എന്നാൽ സച്ചിൻ ഹോണററി ഡോക്ടറേറ്റിനോട് നോ…

2 hours ago

വിശ്വസിക്കാന്‍ പറ്റുന്നില്ല, എന്തൊരു സംവിധായകനാണ് പൃഥ്വി, ലാലേട്ടന്‍ എന്റെ തോളില്‍ കൈവച്ച് പറഞ്ഞു’: ലൂസിഫറിനെക്കുറിച്ച് നന്ദു

മലയാള സിനിമാ പ്രേമികള്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിതം ലൂസിഫര്‍. ചിത്രത്തിനെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും ലൊക്കേഷന്‍ ചിത്രങ്ങളും…

2 hours ago

This website uses cookies.