ആശംസ നേര്‍ന്നത് സല്‍മാന്‍ ഖാന്; ചിത്രം വെച്ചത് ബോബി ഡിയോളിന്റെ: ഹോളിവുഡ് താരത്തിന് പറ്റിയ അബദ്ധം

single-img
23 March 2018

Support Evartha to Save Independent journalism

പ്രശസ്ത ഡാന്‍സ് കൊറിയോഗ്രാഫറായ റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന റേസ് 3യില്‍ സല്‍മാന്‍ ഖാന് പുറമെ അനില്‍ കപൂര്‍, ബോബി ഡിയോള്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. 2008ല്‍ അബ്ബാസ് മസ്താനും റെമോ ഡിസൂസയും സംവിധാനം ചെയ്ത റേസ് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗമാണ് റേസ് 3.

അടുത്തിടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ സോഷ്യല്‍മീഡിയയില്‍ പുറത്തിറക്കിയിരുന്നു. റേസ് 2വിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം കാണിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് ഇറങ്ങിയത്. ഹോളിവുഡ് താരം സില്‍വസ്റ്റര്‍ സ്റ്റാലിനും ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരുന്നു.

ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ആശംസ അറിയിച്ചത്. പക്ഷെ ഒരു അബദ്ധം പറ്റി. സല്‍മാന്റെ ഫോട്ടോയ്ക്ക് പകരം ബോബി ഡിയോളിന്റെ ഫോട്ടോയാണ് സില്‍വസ്റ്റര്‍ സ്റ്റാലിന്‍ പോസ്റ്റ് ചെയ്തത്. അദ്ദേഹം സല്‍മാനെ ഉദ്ദേശിച്ച് റേസ് 3യില്‍ തോക്ക് ചൂണ്ടി നില്‍ക്കുന്ന ബോബിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പോസ്റ്റ് ചെയ്തത്. ഇതോടെ സല്‍മാന്‍ ആരാധകര്‍ രംഗത്തെത്തി. ചിത്രം മാറ്റി സല്‍മാന്റെ ചിത്രം വെക്കണമെന്നാണ് അവരുടെ ആവശ്യം.