Categories: Channel scanMovies

കുളിമുറിയിൽ കാൽ വഴുതി വീണു സീരിയൽ താരം മരിച്ചു;അകാല വേര്‍പാട് താങ്ങാനാവാതെ സീരിയല്‍ ലോകം

മഞ്ഞുരുകം കാലം എന്ന സീരിയിലിലെ അപ്പൂണിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച സീരിയൽ താരം ഹരൂണിന്റെ മരണത്തിന്റെ ഞെട്ടലിലാണു സീരിയല്‍ ലോകം. കുളിമുറിയിൽ തലയിടിച്ചു വീണായിരുന്നു മരണം. സീരിയലിനെ മകനായിരുന്നുവെങ്കിലും ഹരുണിന്റെ വേർപാട് അച്ഛന്റെ സ്ഥാനത്തു നിന്ന് അനുഭവിക്കുകയായിരുന്നു നടൻ മനോജ് കുമാർ.

“കുറച്ചു മാസങ്ങൾ അഭിനയമാണെങ്കിലും അവന് ഞാൻ അച്ഛനും എനിക്ക് അവൻ മോനുമായിരുന്നു… അതുകൊണ്ടുതന്നെ ഒരു സ്നേഹബന്ധവും ആത്മബന്ധവും അവനോട് എനിക്കുണ്ടായിരുന്നു…. കണക്കുകളുടെ ലോകമായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അവൻ… പക്ഷെ ഏകപുത്രനെ നഷ്ട്ടപ്പെട്ട അവന്റെ അച്ഛനമ്മമാരുടെ കണക്കുകൂട്ടലാണ് തെറ്റിച്ചത്….. ഒപ്പം ഞങ്ങളുടേയും…. മോനേ ഹരുൺ … ഒരുപാട് സ്വപ്നങ്ങളും സൗഭാഗ്യങ്ങളും ബാക്കി വച്ച് ഈ പിഞ്ചു പ്രായത്തിൽ തന്നെ ഞങ്ങളെ അഗാധ ദു:ഖത്തിലാഴ്ത്തി കടന്നു പോയ നിനക്ക് തരുവാൻ ഇനി എന്റെ കയ്യിൽ കുറച്ചു കണ്ണീരും ഹൃദയം തിങ്ങുന്ന വേദനയുമേ ഉള്ളു.”-ഫേസ്ബുക്കിൽ നടൻ മനോജ് കുമാർ കുറിച്ചു.

നടൻ മനോജ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇന്ന് എന്നെ ആകെ തളർത്തി കളഞ്ഞ ഒരു ദുരന്ത വാർത്ത … ” മഞ്ഞുരുകും കാലം ” എന്ന സീരിയലിന്റെ അവസാന ഭാഗങ്ങളിൽ എന്റെ മകൻ അപ്പുണ്ണിയുടെ മുതിർന്ന വേഷം ചെയ്ത ഹരുൺ ഇന്നലെ രാത്രി ഈ ലോകം വിട്ടു പോയി…. കുളിമുറിയിൽ കാൽ വഴുതി തലയടിച്ചു വീണതാണ് അവന് ഈ ദുരന്തം വരാൻ കാരണം…. കുറച്ചു മാസങ്ങൾ അഭിനയമാണെങ്കിലും അവന് ഞാൻ അച്ഛനും എനിക്ക് അവൻ മോനുമായിരുന്നു… അതുകൊണ്ടുതന്നെ ഒരു സ്നേഹബന്ധവും ആത്മബന്ധവും അവനോട് എനിക്കുണ്ടായിരുന്നു…. കണക്കുകളുടെ ലോകമായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അവൻ… പക്ഷെ ഏകപുത്രനെ നഷ്ട്ടപ്പെട്ട അവന്റെ അച്ഛനമ്മമാരുടെ കണക്കുകൂട്ടലാണ് തെറ്റിച്ചത്….. ഒപ്പം ഞങ്ങളുടേയും…. മോനേ ഹരുൺ … ഒരുപാട് സ്വപ്നങ്ങളും സൗഭാഗ്യങ്ങളും ബാക്കി വച്ച് ഈ പിഞ്ചു പ്രായത്തിൽ തന്നെ ഞങ്ങളെ അഗാധ ദു:ഖത്തിലാഴ്ത്തി കടന്നു പോയ നിനക്ക് തരുവാൻ ഇനി എന്റെ കയ്യിൽ കുറച്ചു കണ്ണീരും ഹൃദയം തിങ്ങുന്ന വേദനയുമേ ഉള്ളു….. നിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ ഈ ” അച്ഛൻ” പ്രാർത്ഥിക്കുന്നു…. ഒപ്പം ഒരേ ഒരു പുത്രനെ നഷ്ട്ടപ്പെട്ട് ജീവതത്തിൽ ഇനി മുന്നോട്ട് നോക്കുമ്പോൾ ഇരുട്ടും ശൂന്യതയും മാത്രം അനുഭവിക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യരായ നിന്റെ മാതാപിതാക്കൾക്ക് ശക്തിയും ആത്മബലവും നല്കണേയെന്ന് സർവ്വേശ്വരനോട് മനമുരുകി പ്രാർത്ഥിക്കുന്നു…. ദൈവമേ….. ആർക്കും ഇങ്ങനെ ഒരു ദുർവ്വിധി വരുത്തല്ലേ….

Share
Published by
evartha Desk

Recent Posts

പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം

ഏഷ്യാകപ്പ് പോരാട്ടത്തില്‍ പാകിസ്താനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 29 ഓവറില്‍ മറിക്കടക്കുകയായിരുന്നു. ഇന്ത്യക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്.…

1 hour ago

കേരളത്തിലെ കോണ്‍ഗ്രസിന് ഇനി പുതിയ നേതൃത്വം: മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായി നിയമിക്കാന്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം. ബെന്നി ബഹനാന്‍ ആണ് പുതിയ യുഡിഎഫ് കണ്‍വീനര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് നേതൃത്വത്തിലെ അഴിച്ചുപണി. ഹസന് പകരം…

2 hours ago

നവാസ് ഷെരീഫിന്റേയും മകളുടേയും ശിക്ഷ മരവിപ്പിച്ചു; മോചിപ്പിക്കാന്‍ കോടതി ഉത്തരവ്

അഴിമതിക്കേസില്‍ ജയിലിലായിരുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും മകളും മരുമകനും ജയില്‍ മോചിതരായി. ഇസ്‌ലാമാബാദ് ഹൈക്കോടതിയാണ് ജയില്‍ ശിക്ഷ റദ്ദ് ചെയ്ത്‌കൊണ്ട് വിധി പുറപ്പെടുവിച്ചത്. നവാസിനെതിരായ…

7 hours ago

പാക്കിസ്ഥാന്റെ ക്രൂരത: ബിഎസ്എഫ് ജവാനെ കൊന്ന് കഴുത്തറുത്തു, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു

ജമ്മുകാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബി.എസ്.എഫ് ജവാനെ വെടിവച്ചു കൊന്ന ശേഷം പാകിസ്ഥാന്‍ സൈനികര്‍ കഴുത്തറത്തു. ഹെഡ് കോണ്‍സ്റ്റബിളായ നരേന്ദര്‍ കുമാറിന്റെ മൃതദേഹമാണ് ഇന്ത്യപാക് അതിര്‍ത്തിയിലെ രാംഗഡ് സെക്ടറിലെ…

7 hours ago

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവിന്റെ ബിരുദം വ്യാജമെന്ന് സര്‍വകലാശാല സ്ഥിരീകരിച്ചു

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പുതിയ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കുരുക്കില്‍. എബിവിപി നേതാവായ അങ്കിത് ബസോയ സര്‍വകലാശാലയില്‍ പ്രവേശനത്തിന് സമര്‍പ്പിച്ച ബിരുദ രേഖകള്‍ വ്യാജമെന്ന് തിരുവള്ളുവര്‍ സര്‍വകലാശാല അധികൃതര്‍…

8 hours ago

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വന്‍ നിരക്ക് ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍

യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെ ഗള്‍ഫില്‍ നിന്ന് കേരളം ഉള്‍പ്പെടെയുള്ള സെക്ടറുകളില്‍ വന്‍ നിരക്ക് ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍. എയര്‍ അറേബ്യ, എമിറേറ്റ്‌സ്, ഫ്‌ലൈ ദുബായ് എന്നിവയാണ്…

8 hours ago

This website uses cookies.