ഇന്റര്‍നെറ്റ് കഫേയ്ക്കുള്ളിലെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചു (വീഡിയോ)

single-img
23 March 2018


ചൈനയില്‍ ഇന്റര്‍നെറ്റ് കഫേയ്ക്കുള്ളിലെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഹെനാന്‍ പ്രവിശ്യയിലെ പിംഗ്ദിംഗ്ഷാന്‍ സിറ്റിയിലെ ഇന്റര്‍നെറ്റ് കഫേക്കുള്ളിലുണ്ടായ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

കഫേയ്ക്കുള്ളിലേക്ക് ഒരാള്‍ കയറി വന്ന് ക്യാഷ് കൗണ്ടറിന് സമീപം നില്‍ക്കുമ്പോഴാണ് സ്‌ഫോടനം സംഭവിച്ചത്. ഈ സമയം ഭയന്നുപോയ ആള്‍ ഉടന്‍ തന്നെ ഇവിടെ നിന്ന് ഓടിമാറി. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കടയ്ക്കുള്ളിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇത്.