വി​വ​ര​ച്ചോ​ർ​ച്ച​യി​ൽ കു​റ്റ​സ​മ്മ​ത​വു​മാ​യി സു​ക്ക​ർ​ബ​ർ​ഗ്

single-img
22 March 2018

കേംബ്രിജ് അനലിറ്റിക്ക വിഷയത്തില്‍ വീഴ്ച പറ്റിയതായി ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സു​ക്ക​ർ​ബ​ർ​ഗ്. ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായും സു​ക്ക​ർ​ബ​ർ​ഗ് വ്യക്തമാക്കി. കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​യു​മാ​യി ന​ട​ന്ന ഇ​ട​പാ​ടി​ൽ വി​ശ്വാ​സ്യ​താ​പ്ര​ശ്നം സം​ഭ​വി​ച്ചെ​ന്നും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്നും സു​ക്ക​ർ​ബ​ർ​ഗ് പ​റ​ഞ്ഞു.

ഫേ​സ്ബു​ക്ക് ആ​രം​ഭി​ച്ച​തു ഞാ​നാ​ണ്. എ​ന്‍റെ പ്ലാ​റ്റ്ഫോ​മി​ൽ എ​ന്തു സം​ഭ​വി​ക്കു​ന്ന​തി​നും ഞാ​ൻ ഉ​ത്ത​ര​വാ​ദി​യാ​ണ്. ഞ​ങ്ങ​ളു​മാ​യി വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ച ആ​ളു​ക​ളും ഫേ​സ്ബു​ക്കു​മാ​യു​ള്ള വി​ശ്വാ​സ്യ​ത​യി​ൽ ഇ​ടി​വു സം​ഭ​വി​ച്ചി​രി​ക്കു​ന്നു- സു​ക്ക​ർ​ബ​ർ​ഗ് പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ൽ​നി​ന്നു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​നു​ക​ളെ ഇ​നി​മു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​മെ​ന്നും ഇ​ത്ത​രം ആ​പ്ലി​ക്കേ​ഷു​ക​ൾ സം​ബ​ന്ധി​ച്ചു ഫേ​സ്ബു​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ അ​റി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

2013 ല്‍നിര്‍മ്മിച്ച പേഴ്‌സണാലിറ്റി ക്വിസ് ആപ്പിലൂടെയാണ് വ്യക്തിവിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. മൂന്ന് ലക്ഷം പേര്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തതോടെ അവരുടെ സുഹൃത്തുക്കളായ കോടിക്കണക്കിന് ആളുകളുിടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തുകയായിരുന്നു. ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംശയാസ്പദമായ എല്ലാ ആപ്പുകളെ കുറിച്ചും ഓഡിറ്റ് നടത്താനാണ് തീരുമാനം, ഇതിന് അനുവദിക്കാത്ത ഡെവലപ്പര്‍മാരെ പുറത്താക്കും.

ഉപയോക്താക്കളുടെ വിവരങ്ങള്‍ അന്യായമായി ശേഖരിക്കുന്ന ഡെവലപര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാകും. ഭാവിയില്‍ ഉപയോക്താവിന്റെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ കഴിയാത്ത തരത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഫെയ്‌സ്ബുക്ക് ഉറപ്പുവരുത്തുമെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.