പാലക്കാട്ട് വീണ്ടും കാട്ടാനകളിറങ്ങി

single-img
22 March 2018

Support Evartha to Save Independent journalism

പാലക്കാട്ട് വീണ്ടും കാട്ടാനകളിറങ്ങി. ജനവാസമേഖലയിലൂടെ ഭാരതപ്പുഴ മുറിച്ചുകടന്ന രണ്ട് കാട്ടാനകള്‍ തൃശൂര്‍ ജില്ലാ അതിര്‍ത്തിയില്‍ തിരുവില്വാമലയിലാണ് ഇപ്പോഴുള്ളത്. പാമ്പാടി മലേശമംഗലം ഭാഗത്ത് ചെറിയ കാടിനുള്ളില്‍ മറഞ്ഞ കാട്ടാനകളെ വനംജീവനക്കാര്‍ നിരീക്ഷിച്ചുവരികയാണ്.

ഒരു മാസം മുന്‍പ് ധോണി വനത്തില്‍ കയറ്റിവിട്ട കാട്ടാനകളാണിത്. മുണ്ടൂരില്‍ നിന്ന് പറളി, പെരിങ്ങോട്ടുകുറിശി വഴിയാണ് തൃശൂര്‍ അതിര്‍ത്തിയിലേക്ക് പോയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇതേ വഴിയിലൂടെ മൂന്ന് കാട്ടാനകള്‍ സഞ്ചരിച്ചിരുന്നു.