ഷര്‍ട്ടിടാത്തതിന് എന്നെ വിമര്‍ശിക്കുന്നവരോട് ഒന്നേ പറയാനുള്ളു; കടക്ക് പുറത്ത്: സല്‍മാന്‍ ഖാന്‍

single-img
19 March 2018

1990കളിലാണ് സല്‍മാന്‍ഖാന്‍ ബോളിവുഡില്‍ പേരെടുത്ത് തുടങ്ങുന്നത്. അദ്ദേഹത്തിന് സൂപ്പര്‍സ്റ്റാര്‍ പദവി നേടിക്കൊടുക്കുന്നതിനുതകുന്ന തരത്തിലുള്ള സിനിമകളായിരുന്നു കൂടുതലും പുറത്ത് വന്നിരുന്നത്. നായകന്‍മാര്‍ ഷര്‍ട്ടിടാതെ സിനിമകളില്‍ പ്രത്യക്ഷപ്പെടുന്ന ട്രെന്റിന് തുടക്കം കുറിച്ചതും മറ്റാരുമല്ല.

സല്‍മാന്റെ സിക്സ്പാക്ക് ശരീരം കൊതിച്ച് യുവാക്കള്‍ ജിമ്മില്‍ പോകാന്‍ വരെ തുടങ്ങി. ഇതേക്കുറിച്ച് ഒരഭിമുഖത്തില്‍ സല്‍മാഖാന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. ‘നല്ല ശരീരം സമ്പാദ്യമായി കരുതുന്നവനാണ് ഞാന്‍. സിനിമയ്ക്കു വേണ്ടി ഞാന്‍ ഷര്‍ട്ട് അഴിക്കും. നല്ല ആരോഗ്യമുള്ള ശരീരമുണ്ടെങ്കില്‍ അത് പ്രദര്‍ശിപ്പിക്കുന്നതില്‍ എന്താണ് തെറ്റ്?

വീട്ടില്‍ ഞാന്‍ ഷോര്‍ട്സ് മാത്രമേ ധരിക്കൂ. ഷര്‍ട്ടിടാത്തതിന് എന്നെ വിമര്‍ശിക്കുന്നവരോട് ഒന്നേ പറയാനുള്ളു. കടക്ക് പുറത്ത്. നിങ്ങള്‍ എന്റെ സിനിമ കാണണ്ട’, അഹങ്കാരിയെന്ന ചീത്തപ്പേരിനെക്കുറിച്ച് സല്‍മാന്റെ വിശദീകരണമാണിത്. എന്നെ അഹങ്കാരിയെന്ന് വിളിച്ചോളൂ.

മാധ്യമങ്ങളാണ് എന്നെ മോശക്കാരനായും അഹങ്കാരിയായും ചിത്രീകരിച്ചത്. അവര്‍ക്ക് അവരുടെ മാസിക അല്ലെങ്കില്‍ പത്രം വിറ്റുപോകണങ്കെില്‍ ഗോസിപ്പ് എഴുതണം. ഒരു വ്യക്തിയെയും കുടുംബാംഗങ്ങളെയും മോശക്കാരായി ചിത്രീകരിക്കാന്‍ ഇവര്‍ക്ക് മടിയില്ല.

എന്റെ സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. എന്നെക്കുറിച്ച് എന്തെഴുതിയാലും ഞാന്‍ മൗനം പാലിക്കും. എന്റെ മൗനം അവര്‍സമ്മതമായി എടുത്തുവെന്നും സല്‍മാന്‍ഖാന്‍ വ്യക്തമാക്കി