ഒടിയന്റെ രഹസ്യം ഒളിപ്പിച്ച് മോഹന്‍ലാലിന്റെ കഴുത്തിലെ മാല

single-img
13 March 2018


ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ‘ഒടിയന്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്ന് കാലഘട്ടത്തില്‍ മൂന്ന് പ്രായങ്ങളിലായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ഷൂട്ട് നടക്കുകയാണ്.

ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് ഇതിനോടകം ചര്‍ച്ചയായതാണ്. പുതിയ ചര്‍ച്ച മോഹന്‍ലാലിന്റെ കഴുത്തിലെ മാലയെ കുറിച്ചാണ്. മാലയുടെ ലോക്കറ്റിന് ചില പ്രത്യേകതകളുണ്ട്. കാളി ദേവിയുടെ ചിത്രമാണ് ലോക്കറ്റിലുള്ളത്. ഹിന്ദു വിശ്വാസപ്രകാരം മരണത്തിന്റെ ദേവതയാണ് കാളി.

ഈ മാലക്കും സിനിമയിലെ കഥയ്ക്കും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ആലോചനയിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. മോഹന്‍ലാലിനെ കൂടാതെ മഞ്ജു വാര്യര്‍, പ്രകാശ് രാജ്, നരേന്‍ എന്നിവരും ചിത്രത്തിലുണ്ട്. പീറ്റര്‍ ഹെയ്ന്‍ ആണ് ഒടിയന്റെ ആക്ഷന്‍ സംവിധാനം നിര്‍വഹിക്കുന്നത്.