ത്രിരാഷ്ട്ര ടി-ട്വന്റി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം

single-img
13 March 2018

ത്രി​രാ​ഷ്ട്ര ട്വ​ന്‍റി20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ പ​രാ​ജ​യ​ത്തി​ന് ഇ​ന്ത്യ പ​ക​രം​വീ​ട്ടി. ത​ങ്ങ​ളു​ടെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ശ്രീ​ല​ങ്ക​യെ ആ​റു വി​ക്ക​റ്റി​ന് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി. 153 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ 17.3 ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ലക്ഷ്യം​ക​ണ്ടു. 42 റ​ണ്‍​സ് നേ​ടി​യ മ​നീ​ഷ് പാ​ണ്ഡെ​യാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ർ.

മഴമൂലം ഏറെ നേരം തടസ്സപ്പെട്ട് 19 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത 19 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 153 റണ്‍സ് അടിച്ചെടുത്തെങ്കിലും ഇന്ത്യ 17.3 ഓവറില്‍ സ്‌കോര്‍ മറികടന്നു.

അത്ര ആവേശത്തോടെയായിരുന്നില്ല ഇന്ത്യന്‍ തരങ്ങള്‍ ബാറ്റിംഗ് ആരംഭിച്ചത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ(11), ശിഖര്‍ ധവാന്‍(8) എന്നിവരെ അഖില ധനഞ്ജയ പെട്ടെന്ന് തന്നെ പവലയനിലേക്ക് മടക്കി അയച്ചപ്പോള്‍ 18 റണ്‍സെടുക്കുന്നതിനിടെ മൂന്നാമതായി ഇറങ്ങിയ ലോകേഷ് രാഹുല്‍ ഹിറ്റ് വിക്കറ്റില്‍ കുടങ്ങുകായിരുന്നു. പിന്നീടിറങ്ങിയ സുരേഷ് റെയ്‌ന(27), മനീഷ് പാണ്ഡെ(42), ദിനേഷ് കാര്‍ത്തിക്(39) എന്നിവരാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ലങ്ക ആ​ദ്യ ഓ​വ​റി​ൽ 15 റ​ണ്‍​സു​മാ​യി ക​ത്തി​ക്ക​യ​റി​യെ​ങ്കി​ലും മൂ​ന്നാം ഓ​വ​റി​ലെ ആ​ദ്യ പ​ന്തി​ൽ ഗു​ണ​തി​ല​കെ(17) വീ​ണു. പി​ന്നാ​ലെ, ക​ഴി​ഞ്ഞ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലെ ല​ങ്ക​യു​ടെ ഹീ​റോ കു​ശാ​ൽ പെ​രേ​ര മൂ​ന്നു റ​ണ്‍​സ് നേ​ടി വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​ന് ഇ​ര​യാ​യി.

ഇ​തി​നു​ശേ​ഷം ഒ​ത്തു​ചേ​ർ​ന്ന കു​ശാ​ൽ മെ​ൻ​ഡി​സ്-​ഉ​പു​ൽ ത​രം​ഗ സ​ഖ്യം ല​ങ്ക​ൻ ഇ​ന്നിം​ഗ്സി​നെ മു​ന്നോ​ട്ടു​ന​യി​ച്ചു. ഇ​രു​വ​രും ചേ​ർ​ന്ന് മൂ​ന്നാം വി​ക്ക​റ്റി​ൽ 62 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​പ്പോ​ൾ ത​രം​ഗ(22) വി​ജ​യ് ശ​ങ്ക​റി​ന്‍റെ പ​ന്തി​ൽ ബൗ​ൾ​ഡാ​യി. ഇ​തി​നു​ശേ​ഷം ല​ങ്ക​ൻ ബാ​റ്റിം​ഗ് നി​ര ത​ക​ർ​ന്നു. സ്കോ​ർ ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ മെ​ൻ​ഡി​സ്(38 പ​ന്തി​ൽ 55) വീ​ണു. തി​സാ​ര പെ​രേ​ര(15), ഷ​ന​ക(19) എ​ന്നി​വ​രാ​ണ് ര​ണ്ട​ക്കം ക​ട​ന്ന മ​റ്റു ല​ങ്ക​ൻ ബാ​റ്റ്സ്മാ​ൻ​മാ​ർ.

ഇ​ന്ത്യ​യ്ക്കാ​യി ശ​ർ​ദു​ൾ താ​ക്കു​ർ 26 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് നേ​ടി. വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ ര​ണ്ടും വി​ജ​യ് ശ​ങ്ക​ർ, യു​സ്വേ​ന്ദ്ര ചാ​ഹ​ൽ, ജ​യ്ദേ​വ് ഉ​നാ​ദ്ഘ​ട് എ​ന്നി​വ​ർ ഒ​രോ വി​ക്ക​റ്റും നേ​ടി.