‘ഇ.വി.എം എന്നാല്‍ ഈച്ച് വോട്ട് ഫോര്‍ മോദി’: അത് ജനങ്ങള്‍ക്കറിയാമെന്ന് ഗുജറാത്ത് മന്ത്രി

single-img
13 March 2018

ഇ.വി.എം എന്നാല്‍ ഈച്ച് വോട്ട് ഫോര്‍ മോദി (ഓരോ വോട്ടും മോദിക്ക്) എന്ന തിരിച്ചറിവിലാണ് ജനങ്ങള്‍ ബിജെപിയെ അധികാരത്തിലേറ്റുന്നതെന്ന് ഗുജറാത്ത് വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി. ഗുജറാത്ത് നിയമസഭയിലാണ് മന്ത്രി പ്രദീപ് സിങ് ജഡേജയുടെ പ്രസ്താവന.

വോട്ടിങ് ശതമാനം ഉയര്‍ത്തുന്നതിനും വോട്ടര്‍മാരില്‍ ബോധവത്കരണം നടത്തുന്നതിലും മന്ത്രാലയം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലം നമ്മള്‍ക്ക് ലഭിക്കുകയും ചെയ്തു. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അത് തെളിയിക്കുന്നുണ്ട്.

പ്രതിപക്ഷം ഇലക്‌ട്രോണിക് വോട്ടിങ് മെഷീനെയും വിവിപാറ്റിനേയും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ജനങ്ങള്‍ക്ക് ഇ.വി.എം എന്നാല്‍ ഓരോ വോട്ടും മോദിക്കാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.