സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

single-img
12 March 2018

കൊച്ചി: സ്വര്‍ണവില മാര്‍ച്ച് മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍. പവന് 120 രൂപ കുറഞ്ഞ് 22,530 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 2815 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില. 22,720 രൂപയായിരുന്നു മാര്‍ച്ച് മാസത്തെ ഉയര്‍ന്ന സ്വര്‍ണ്ണവില. കഴിഞ്ഞ ദിവസം സ്വര്‍ണ്ണവില 22,640 രൂപയായിരുന്നു. ഡോളര്‍ സ്ഥിരതയാര്‍ജിച്ചതാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഇടിയാന്‍ കാരണം.