പ്രതിഫലത്തില്‍ നയന്‍താരയെ കടത്തിവെട്ടി അനുഷ്‌ക

single-img
12 March 2018

ബാഹുബലിയിലെ ദേവസേന അനുഷ്‌ക ഷെട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ്. ബാഹുബലിയുടെ ഗംഭീര വിജയത്തിന് ശേഷം ഇറങ്ങിയ ബാഗ്മതിയും ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി. തുടര്‍ച്ചയായ വിജയങ്ങള്‍ ലഭിച്ചതോടെ തന്റെ പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുകയാണ് അനുഷ്‌ക.

2005ല്‍ തെലുങ്ക് ചിത്രമായ സൂപ്പറിലൂടെ നാഗാര്‍ജുനയുടെ നായികയായിട്ടാണ് അനുഷ്‌ക ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി തമിഴ്, തെലുങ്ക്, ചിത്രങ്ങളില്‍ അഭിനയിച്ചു. ദക്ഷിണേന്ത്യന്‍ നായികമാരില്‍ നയന്‍താരയായിരുന്നു ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന താരം.

എന്നാല്‍ ഇപ്പോള്‍ നയന്‍താരയെ കടത്തിവെട്ടി അനുഷ്‌ക ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയായി മാറിയിരിക്കുന്നതായാണ് വിവരം. അഞ്ച് കോടിയായിരുന്നു നയന്‍താരയുടെ പ്രതിഫലം. ഇതിനേക്കാള്‍ പ്രതിഫലമാണ് ഇപ്പോള്‍ അനുഷ്‌ക വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.