ആലപ്പുഴയില്‍ പോലീസിന്‍െറ വാഹനപരിശോധനക്കിടെയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

single-img
11 March 2018


ആലപ്പുഴ: ദേശീയപാതയില്‍ പോലീസ് നടത്തിയ വാഹന പരിശോധനക്കിടയില്‍ ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പാതിരിപ്പള്ളി കമല്‍ഹാസ് വീട്ടില്‍ ബാലചന്ദ്രന്‍െറ മകന്‍ വിച്ചു(24) ആണ് മരിച്ചത്. കഞ്ഞിക്കുഴിയില്‍ വച്ച് വിച്ചു ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കിന്‍െറ പുറകില്‍ ഇടിക്കുകയായിരുന്നു.

പോലീസ് ജീപ്പ് റോഡിന് കുറുകെ കിടക്കുന്നത് കണ്ട്, നാല് പേരുമായി മുന്നില്‍ പോകുകയായിരുന്ന ബൈക്ക് പെട്ടെന്ന് നിര്‍ത്തിയതാണ് അപകടത്തിന് കാരണമായത്. റോഡില്‍ മറിഞ്ഞുവീണ വിച്ചു സംഭവസ്ഥലത്ത് തന്നെ മരിച്ചു.

മുന്നിലെ ബൈക്കില്‍ ഉണ്ടായിരുന്ന കുടുംബത്തിലെ നാല് പേര്‍ക്കും പരിക്കേറ്റു. ഷിബു, സുമി ദമ്പതികളും മക്കളുമാണ് ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോജേില്‍ ചികിത്സയിലുള്ളത്.