ജിദ്ദയിലെ സിംഹകൂട്ടില്‍ ഓടിക്കളിച്ച പെണ്‍കുട്ടിക്ക് സംഭവിച്ചത്: വീഡിയോ

single-img
10 March 2018

ജിദ്ദയിലെ സ്പ്രിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ആറ് മാസം പ്രായമായ സിംഹക്കുട്ടിയ്‌ക്കൊപ്പം കൂട്ടില്‍ ഓടിക്കളിക്കാന്‍ കുട്ടികളെ അനുവദിച്ചിരുന്നു. 10 വയസ്സിനു താഴെയുള്ള കുട്ടികളെയാണ് കൂട്ടിനുള്ളില്‍ കയറാന്‍ അനുവദിച്ചത്. കുട്ടികളെല്ലാം ആവേശപൂര്‍വ്വം കളിയില്‍ പങ്കുചേര്‍ന്നു.

പെട്ടന്നാണ് സിംഹകുട്ടി കൂട്ടത്തിലൊരു പെണ്‍കുട്ടിയെ ആക്രമിച്ചത്. കുട്ടികളിലൊരാളെ കൂട്ടിന് ഒരു വശത്തേക്ക് തള്ളി നീക്കിയ സിംഹം ആക്രമിക്കുകയായിരുന്നു. പരിശീലകന്‍ ഒപ്പമുള്ളതിനാല്‍ ഭാഗ്യവശാന്‍ കുട്ടി ചെറിയ മുറിവുകളോടെ രക്ഷപ്പെട്ടു. പരിശീലകന്‍ വന്ന് സിംഹകുട്ടിയായി ശാന്തമാക്കി കുട്ടിയെ രക്ഷിക്കുകയായിരുന്നു.