വായിച്ച മേസ്സേജ് തന്നെ വീണ്ടും വീണ്ടും വരില്ല: ആവര്‍ത്തന വിരസതയ്ക്ക് പൂട്ടിട്ട് പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

single-img
4 March 2018

അനുദിനം പ്രചാരമേറി വരുന്ന സോഷ്യല്‍മീഡിയ ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. വാട്‌സാപ്പിന് നിലവില്‍ 100കോടിയിലധികം ഉപയോക്താക്കളാണ് ഉള്ളത്. ഇന്ത്യയില്‍ മാത്രം മുപ്പത്‌കോടിയിലധികം ആരാധകരുണ്ട്. ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് അയക്കുന്ന വീഡിയോ ചിത്രസന്ദേശങ്ങളുടെ എണ്ണവും അനിയന്ത്രിതമായി വര്‍ദ്ധിച്ചു.

ഇത് പലപ്പോഴും ഒരാള്‍ അയച്ച മെസേജ് തന്നെ മറ്റ് ഗ്രൂപ്പുകളിലൂടെയോ വ്യക്തികളിലൂടെയോ നമുക്ക് വീണ്ടും ലഭിക്കാന്‍ ഇടയാകാറുണ്ട്. വായിച്ച മേസ്സേജ് തന്നെ വീണ്ടും വീണ്ടും കാണുമ്പോള്‍ അത് കോമഡിയായാലും ശരി, തികച്ചും ആവര്‍ത്തനവിരസത തന്നെയാണ് അനുഭവപ്പെടുക.

ഇവ ഫോണിന്റെ മെമ്മറിയുടെ നല്ലൊരു ഭാഗം കവര്‍ന്നെടുക്കുകയും ചെയ്യും. എന്നാല്‍ ആവര്‍ത്തന വിരസതയില്‍ താടിയ്ക്ക് കൈയും കൊടുത്തിരിക്കുന്നവര്‍ക്ക് ഇതാ സന്തോഷവാര്‍ത്ത. വാട്‌സാപ്പിന്റെ അടുത്ത പതിപ്പില്‍ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകും.

ആന്‍ഡ്രോയ്ഡ് പതിപ്പ് വി 2.18.67ല്‍ ഇത്തരം സന്ദേശങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനം കണ്ടെത്തിയിരിക്കുകയാണ്. വായിച്ച സന്ദേശം തന്നെ വീണ്ടും ലഭിക്കുകയാണെങ്കില്‍ അത് ഫോര്‍വേഡ് മെസ്സേജ് എന്ന് എഴുതികാണിക്കും. പിന്നെ സംഗതി എളുപ്പം, വാട്‌സാപ്പ് തുറന്നുനോക്കാതെതന്നെ മെസേജ് ഡിലീറ്റ് ചെയ്യാം.