മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ തുടങ്ങി

single-img
3 March 2018


അഗര്‍ത്തല: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ തുടങ്ങി. വടക്കു കിഴക്കന്‍ മേഖലയില്‍ കൂടുതല്‍ പിടിമുറുക്കുന്നതിന്‍െറ ഭാഗമായി മൂന്നു സംസ്ഥാനങ്ങളിലും ഭരണം പിടിക്കുക എന്ന ലക്ഷ്യമാണ് ബി.ജെ.പിക്കുള്ളത്. ത്രിപുരയില്‍ മണിക് സര്‍ക്കാറിന്‍െറ നേതൃത്വത്തില്‍ സി.പി.ഐ.എം ഭരണം നിലനിര്‍ത്താനുള്ള പ്രയത്നം നടത്തുമ്പോള്‍ മേഘാലയയില്‍ കോണ്‍ഗ്രസിനും അതേ ലക്ഷ്യമാണ് മുന്നില്‍.

ആദ്യ ലീഡ് നില വന്നപ്പോള്‍, ത്രിപുരയില്‍ ബി.ജെ.പിയും സി.പി.എമ്മും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 24 സീറ്റുകളില്‍ സി.പി.എമ്മും 22 സീറ്റുകളില്‍ ബി.ജെ.പിയും മുന്നില്‍ നില്‍ക്കുന്നു. മേഘാലയയില്‍ കോണ്‍ഗ്രസ് 15 സീറ്റുകളിലും നാഗാലാന്‍ഡില്‍ എന്‍.ഡി.പി.പി-ബി.ജെ.പി സഖ്യം 20 സീറ്റുകളിലും മുന്നിലാണ്. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ലീഡ് ചെയ്യുന്നു.