10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൂകാംബിക ക്ഷേത്രത്തില്‍ മോഹന്‍ലാല്‍ ദര്‍ശനം നടത്തി

single-img
28 February 2018


മംഗളൂരു: മോഹന്‍ലാല്‍ കൊല്ലൂര്‍ മൂകാംബികക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. 10 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാല്‍ മൂകാംബികയിലെത്തുന്നത്. ചൊവ്വാഴ്ച രാവിലെ 6.30 നായിരുന്നു ക്ഷേത്രദര്‍ശനം. കുടുംബപൂജയും സങ്കല്‍പപൂജയും നടത്തി 7.30 ഓടെ മടങ്ങി.

കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനില്‍ നിന്നാണ് മോഹന്‍ലാല്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്. മൂകാംബികയിലെത്തിയ മോഹന്‍ലാലിനെ ക്ഷേത്ര ഭരണസമിതിയംഗം പി.വി.അഭിലാഷ്, എക്‌സിക്യുട്ടീവ് ഓഫീസര്‍ ജനാര്‍ദനന്‍, മേല്‍ശാന്തി നരസിംഹ അഡിഗ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കര്‍ണാടകയിലെ വീരഭദ്രക്ഷേത്രത്തിലും ദര്‍ശനം നടത്തിയാണ് മോഹന്‍ലാല്‍ മടങ്ങിയത്.