കൊല്ലത്ത് ഭാര്യയും കാമുകനും ചേര്‍ന്നു ഭര്‍ത്താവിനെ കുത്തിക്കൊന്നു

single-img
27 February 2018

കൊല്ലം കുന്നത്തൂരില്‍ ഭാര്യയും കാമുകനും ചേര്‍ന്നു ഭര്‍ത്താവിനെ കുത്തിക്കൊന്നു. മാനാമ്പുഴ ഏഴാംമൈല്‍ പെരുവിഞ്ച ശിവഗിരി കോളനിയില്‍ മഹാദേവ ഭവനില്‍ മഹേഷാണ് (39) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ രജനി (35), കാമുകന്‍ പോരുവഴി അമ്പലത്തുംഭാഗം കോട്ടവിള കിഴക്കതില്‍ സുനില്‍ (36) എന്നിവര്‍ കസ്റ്റഡിയിലാണെന്നു പൊലീസ് പറഞ്ഞു.

കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന മഹേഷ് ഇന്നു രാവിലെയാണു മരിച്ചത്.