മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന് ഹൈക്കോടതി വിമര്‍ശനം

single-img
26 February 2018

കൊച്ചി: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് എതിരെ ഹൈക്കോടതി. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ കേസ് റദ്ദാക്കുന്നത് എങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു. വെള്ളാപ്പള്ളി രേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ലെങ്കില്‍ എന്തുകൊണ്ട് വിജിലന്‍സിന് റെയ്ഡ് നടത്തി കണ്ടെടുത്തുകൂടായെന്നും ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

അതേസമയം വെള്ളാപ്പള്ളിക്കെതിരായ കേസ് റദ്ദാക്കരുതെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരെ തെളിവുണ്ട്. മാനദണ്ഡങ്ങള്‍ മറികടന്നാണ് എസ്എന്‍ഡിപിയെ മൈക്രോഫിനാന്‍സില്‍ ഉള്‍പ്പെടുത്തിയത് എന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു.

കെഎസ്എഫ്ഡിസിയില്‍ നിന്നും മാനദണ്ഡങ്ങള്‍ മറികടന്നു മൈക്രോ ഫിനാന്‍സിനായി ലോണ്‍ തരപ്പെടുത്തിയെന്ന വി.എസ്. അച്യുതാനന്ദന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് വെള്ളാപ്പള്ളി ഉള്‍പ്പടെയുള്ള 4 പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് നാളെ വീണ്ടും പരിഗണിക്കും.