പത്തനംതിട്ടയില്‍ അമിത വേഗത്തിലെത്തിയ ടിപ്പര്‍ ബൈക്കിലിടിച്ച് രണ്ട് മരണം

single-img
24 February 2018


പത്തനംതിട്ട: ബൈക്കില്‍ ടിപ്പറിടിച്ച് രണ്ടു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. റാന്നി തിയ്യാടിക്കലില്‍ ആണ് അപടകമുണ്ടായത്. വെള്ളിയറ സ്വദേശികളായ അമല്‍ ശരണ്‍ എന്നിവരാണ് മരിച്ചത് അമല്‍ സൈനികനാണ്. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. തെള്ളിയൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനായി പോയ അഞ്ചംഗ സംഘമാണ് അപകടത്തില്‍പെട്ടത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം നടന്നത്. പരുക്കേറ്റവര്‍ കോഴഞ്ചേരിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അമിത വേഗത്തിലായിരുന്ന ടിപ്പര്‍ യുവാക്കള്‍ സഞ്ചരിച്ച രണ്ട് ബൈക്കുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അമല്‍ രണ്ടാഴ്ച മുമ്പാണ് അവധിയില്‍ നാട്ടിലത്തെിയത്.