Crime

കുട്ടികളുടെ അശ്ലീലരംഗങ്ങള്‍ വാട്‌സ്ആപ്പില്‍; ഗ്രൂപ്പ് അഡ്മിനും സംഘവും പിടിയില്‍

കുട്ടികളുടെ അശ്ലീല രംഗങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ച കേസില്‍ അഞ്ചംഗ സംഘം അറസ്റ്റില്‍. കിഡ്‌സ് ട്രിപ്പിള്‍ എക്‌സ് എന്ന പേരിലുള്ള ഗ്രൂപ്പിന്റെ അഡ്മിനും സംഘവുമാണ് പിടിയിലായത്. ഉത്തര്‍പ്രദേശിലെ കനൗജില്‍ വച്ചാണ് സംഘത്തെ പിടികൂടിയത്. പിടിയിലായ നിഖില്‍ വര്‍മ്മയെന്ന ഇരുപതുകാരനാണ് സംഘത്തിലെ പ്രധാനിയെന്ന് പൊലീസ് പറഞ്ഞു.

ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗ്രൂപ്പിലെ അംഗങ്ങളില്‍ ചിലര്‍ യുഎസ്, പാകിസ്ഥാന്‍, ചൈന, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.