“കൊന്നിട്ടും പകതീരാതെ”!ഷുഹൈബിന്റെ കുടുംബത്തിനു വേണ്ടിയുള്ള ഫണ്ട് പിരിവിന് സിപിഎം വിലക്ക്

single-img
21 February 2018


കോഴിക്കോട്: മട്ടന്നൂര്‍ എടയന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കുടുംബത്തിനു വേണ്ടിയുള്ള സഹായധന പിരിവിന് സിപിഎം വിലക്ക്.ഫണ്ട് പിരിവിനിടെ കോഴിക്കോട് ഉള്ള്യേരി മണ്ഡലം കമ്മറ്റിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റു.പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഗംഗാധരന്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണു.ഇന്നലെ വൈകിന്നേരമാണു സംഭവം.സിപിഎമ്മിന്റെ മുന്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ അടക്കമുള്ളവരാണു അക്രമത്തിനു നേതൃത്വം നല്‍കിയത്.

 
അതിനിടെ ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടിയെന്ന് പറയുമ്പോഴും അവരെ കസ്റ്റഡയിയില്‍ വാങ്ങാത്തതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ആരോപിച്ചു. പ്രതികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങാന്‍ പോലും പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.സര്‍വകക്ഷിയോഗം വെറും പ്രഹസനം മാത്രമാണ്. തെളിവു നശിപ്പിക്കുകയും വീഴ്ച വരുത്തുകയും ചെയ്ത പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.